തൃശ്ശൂരിൽ അനാഥയായ പെണ്കുട്ടിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു കത്തിച്ചു; പ്രണയപ്പക മറ്റൊരു ഇര കൂടി, സംഭവം ഇങ്ങനെ..!!

64

തൃശ്ശൂർ ചിയാരത്ത് യുവാവ് പെണ്കുട്ടിയുടെ വീട്ടിൽ എത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു. ബി ടേക് വിദ്യാർത്ഥിനിയായ നീതുവാണ് മരിച്ചത്. 22 വയസ്സ് ആയിരുന്നു പ്രായം. സംഭവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി ജിതീഷിനെ (32) നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.

അച്ഛനും അമ്മയും മരിച്ച പെണ്കുട്ടി അമ്മാവിന്റെ വീട്ടിൽ ആയിരുന്നു താമസം, ഏറെക്കാലം ആയ8 ജിതേഷ് ശല്യപ്പെടുത്തുന്ന വിവരം നീതു ബന്ധുക്കളെ അറിച്ചിരുന്നു. കഴിഞ്ഞ ദിവസം, നീതുവിന്റെ അമ്മാവന്റെ വീട്ടിൽ എത്തിയ ജിതേഷ്, പെണ്കുട്ടിയുമായി വീട്ടുമുറ്റത്ത് സംസാരിച്ചു. രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം.

നിരവധി തവണ പ്രണയം നിരസിച്ച നീതുവുമായി സംസാരം തുടർന്ന് വാക്ക് തർക്കത്തിലേക്ക് മാറുക ആയിരുന്നു. ക്ഷുഭിതനായ യുവാവ്, കൈയിൽ കരുതി പെട്രോൾ, കുട്ടിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുക ആയിരുന്നു. ഇന്ന് രാവിലെ ആണ് അപ്രതീക്ഷിതമായി യുവാവ് വീട്ടിൽ എത്തുകയും കൊല നടത്തുകയും ചെയ്തത്.

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെണ്കുട്ടിയെ കത്തിക്ക് കുത്തിയ ശേഷം, പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം കൂടി കേരളക്കരയിൽ അരങ്ങേറുന്നത്.

You might also like