കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം തൃശൂരിൽ അരങ്ങേറിയത്. കഴിഞ്ഞ മൂന്നു വർഷമായി നീതുവും നിധീഷും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. തന്നെ ചതിച്ച് മറ്റൊരു യുവാവുമായി പെണ്കുട്ടി പ്രണയത്തിൽ ആയോ എന്നുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാവിലെ 6.30 ഓടെ പെണ്കുട്ടിയുടെ വീട്ടിൽ എത്തിയ നിധീഷ്, ഏറെ നേരം സംസാരിച്ച ശേഷം വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന്, കയ്യിൽ കരുതിയിരുന്ന പ്രത്യേകതരം കത്തി ഉപയോഗിച്ച് കുത്തുക ആയിരുന്നു.
ശരീരത്തിൽ നിരവധി തവണ കുത്തിയതിന്റെ മുറിവുകൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവിൽ ഏറെയും കഴുത്തിൽ ആണ്.
ശരീരത്തിൽ നിരവധി തവണ കുത്തിയ ശേഷം നിധീഷ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുക ആയിരുന്നു. ശരീരത്തിൽ 60% ഭാഗം തീയിൽ കത്തി എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, കത്തി കൊണ്ട് കുത്തിയത് തടയാൻ ശ്രമിച്ചത് കൊണ്ട് കയ്യിലും കുത്തുകൾ കൊണ്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. അമ്മ ചെറുപ്പത്തിൽ തന്നെ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത നീതു, അമ്മാവന്റെ വീട്ടിൽ മുത്തശ്ശിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരുടെയും പ്രണയം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. ബി ടേക് വിദ്യാർത്ഥിനി ആയിരുന്നു നീതു. നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…