യുവതിയിൽ നിന്നും പണം തട്ടാൻ ഉള്ള ശ്രമത്തിനിടയിൽ പിടിയിൽ ആയിരിക്കുകയാണ് കാമുകനും സുഹൃത്തും. ആമയുടെ പുറത്ത് പണം വെച്ച് പ്രത്യേക പൂജ നടത്തിയാൽ പണം ഇരട്ടിക്കും എന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ്.
ഇരുപത്തിമൂന്നു പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ആണ് ഇടുക്കി ചുരുളി ആൾപ്പാറമുഴയിൽ വീട്ടിൽ 23 വയസുള്ള കിച്ചു ബെന്നി, ഇയാളുടെ സുഹൃത്തായ രാജസ്ഥാൻ മിലാക്പുർ സ്വദേശി 28 വയസുള്ള വിശാൽ മീണ എന്നിവരാണ് പിടിയിലായത്.
എറണാകുളത്ത് ജോലി ചെയ്യാൻ എത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്നുമാണ് ഇവർ സ്വർണം തട്ടിയത്. എറണാകുളം നോർത്ത് ടൌൺ പോലീസ് ആണ് ഇരുവരെയും പിടികൂടിയത്.
രാജസ്ഥാനിൽ ആമയുടെ പുറത്ത് വെച്ച് പ്രത്യേകതരം പൂജ നടത്തിയാൽ പണം ഇരട്ടിക്കുമെന്ന് കിച്ചു ബെന്നിയുടെ കാമുകിയും കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയുമായ യുവതിയെ വിശാൽ മീണ വിശ്വസിപ്പിക്കുക ആയിരുന്നു.
വിശാലിന്റെ സഹായത്തോടെ യുവതിയിൽ നിന്നും സ്വർണ്ണം കൈക്കലാക്കി രാജസ്ഥാനിലേക്ക് മുങ്ങാനുള്ള പദ്ധതിയിൽ ആയിരുന്നു ബെന്നി. സ്വർണ്ണം വിറ്റു പണമാക്കിയ ശേഷം ആയിരുന്നു മുങ്ങാൻ തീരുമാനിച്ചത്.
സ്വർണ്ണം വിറ്റ് കിട്ടുന്ന പണം ഇരട്ടിയാക്കി തിരികെ തരാമെന്ന് യുവതിയോട് ഇയാൾ പറഞ്ഞിരുന്നതായി യുവതി പോലീസിനോട് പറയുന്നു.
നോർത്ത് ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപചന്ദ്രൻ, സബ് ഇൻസ്‌പെക്ടർ മാർ ആയ ടിഎസ് രതീഷ്, എൻ ആഷിക്, ശിവൻ പോലീസ് ഉദ്യോഗസ്ഥരായ പി വിനീത്, അലിലേഷ്, വിപിൻ എന്നിവർ ചേർന്ന് ഷൊർണൂരിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…