മോദിയെയും കേരളാ സർക്കാരിനെയും ഒരുപോലെ വിമർശിച്ച് ഭൂമാതാ നേതാവ് തൃപ്തി ദേശായി, താൻ കത്തിൽ കൂടി ആവശ്യപെട്ടത് വിഐപി സുരക്ഷാ അല്ലെന്നും, കേരളത്തിൽ എത്തുന്ന തന്നെ ശബരിമലയിൽ എത്തിക്കുന്നതിന് സംരക്ഷണം നൽകണം എന്നും മാത്രമാണ് ആവശ്യപ്പെട്ടത് എന്നു തൃപ്തി ദേശായി. മോഡി പ്രധാനമന്ത്രി ആകുമ്പോൾ അച്ഛേ ദിൻ ആന്നെന്നും സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷാ നൽകും എന്നും പറഞ്ഞിട്ടും മോഡിയുടെ പാർട്ടി പ്രവർത്തകർ തന്നെയാണ് കേരളത്തിൽ എന്നെ തടഞ്ഞത് എന്നും തൃപ്തി ദേശായി. പാർട്ടി കൊടികളുമായി എത്തിയ ഇവർ ഭക്തർ അല്ലെന്നും പാർട്ടി ഗുണ്ടകൾ ആന്നെനും തൃപ്തി ദേശായി കുറ്റപ്പെടുത്തി. കേരളത്തിൽ കാലുകുത്തിയാൽ കഷണങ്ങളായി വെട്ടിനുറുക്കുമെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന ഭീഷണി സന്ദേശങ്ങൾ. ക്ഷേത്രദർശനം നടത്താൻ ജീവനോടെ ഉണ്ടാകില്ലെന്നും ചിലർ ഭീഷണി മുഴക്കി. ഈ സാഹചര്യത്തിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കേരള പൊലീസിനും സർക്കാരിനുമാണെന്നും അവർ കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…