25 കോടിയുടെ ബമ്പർ അടിച്ചത് ഓട്ടോ ഡ്രൈവർക്ക്; ടിക്കെറ്റെടുത്തത് കുഞ്ഞിന്റെ കുടുക്കപൊട്ടിച്ച കാശ് കൊണ്ട്; അനൂപ് സന്തോഷം പങ്കുവച്ചപ്പോൾ..!!
25 കോടിയുടെ ഓണം ബമ്പർ അടിച്ച വ്യക്തിയെ അങ്ങനെ കണ്ടെത്തി. തിരുവന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ആണ് ഒന്നാം സമ്മാനം നേടിയത്.
ഒരിക്കലും ലോട്ടറി എടുത്തപ്പോൾ ഒന്നാം സമ്മാനം കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. ഇപ്പോൾ സന്തോഷം മാത്രമാണ് മനസ്സിൽ ഉള്ളത്.
ലോട്ടറി അടിച്ച തുക എന്ത് ചെയ്യണം എന്ന് തീരുമാനിച്ചട്ടില്ല. ഓട്ടോ ഡ്രൈവർ ആണ് അനൂപ്. ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയം ഉണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പാക്കിയത്.
ശനിയാഴ്ച രാത്രി ഏഴര ആയപ്പോൾ ആണ് ടിക്കറ്റ് എടുക്കുന്നത്. ആദ്യം വേറൊരു ടിക്കറ്റ് ആണ് എടുത്തത്. അത് തിരിച്ചു വെച്ചതിന് ശേഷം ആയിരുന്നു ഈ ടിക്കറ്റ് എടുത്തത്.
അങ്ങനെ സ്ഥിരം ടിക്കറ്റുകൾ എടുക്കുന്ന ആൾ അല്ല താൻ എന്നും എന്നാൽ നേരത്തെ ടിക്കറ്റ് എടുത്തപ്പോൾ അയ്യായിരം രൂപയൊക്കെ അടിച്ചിട്ടുണ്ട്. ശരിക്കും ഇപ്പോൾ ടെൻഷൻ ആണ് മനസ്സിൽ ഉള്ളത്. ഇത്രയും വലിയ തുക ആദ്യമായി ആണ് ലഭിക്കുന്നത്.
ഒരു മാസങ്ങൾക്ക് ശേഷം മലേഷ്യൻ ഷെഫ് ജോലിക്കു പോകാൻ തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഭാഗ്യം വന്നെത്തിയത് എന്ന് അനൂപ് പറയുന്നു. ഓണം ബമ്പർ എടുക്കണം എന്ന് കരുതിയത് ആണെങ്കിലും ഇന്നലെ ആണ് പണം കയ്യിൽ വന്നത്.