25 കോടിയുടെ ഓണം ബമ്പർ അടിച്ച വ്യക്തിയെ അങ്ങനെ കണ്ടെത്തി. തിരുവന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ആണ് ഒന്നാം സമ്മാനം നേടിയത്.
ഒരിക്കലും ലോട്ടറി എടുത്തപ്പോൾ ഒന്നാം സമ്മാനം കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. ഇപ്പോൾ സന്തോഷം മാത്രമാണ് മനസ്സിൽ ഉള്ളത്.
ലോട്ടറി അടിച്ച തുക എന്ത് ചെയ്യണം എന്ന് തീരുമാനിച്ചട്ടില്ല. ഓട്ടോ ഡ്രൈവർ ആണ് അനൂപ്. ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയം ഉണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പാക്കിയത്.
ശനിയാഴ്ച രാത്രി ഏഴര ആയപ്പോൾ ആണ് ടിക്കറ്റ് എടുക്കുന്നത്. ആദ്യം വേറൊരു ടിക്കറ്റ് ആണ് എടുത്തത്. അത് തിരിച്ചു വെച്ചതിന് ശേഷം ആയിരുന്നു ഈ ടിക്കറ്റ് എടുത്തത്.
അങ്ങനെ സ്ഥിരം ടിക്കറ്റുകൾ എടുക്കുന്ന ആൾ അല്ല താൻ എന്നും എന്നാൽ നേരത്തെ ടിക്കറ്റ് എടുത്തപ്പോൾ അയ്യായിരം രൂപയൊക്കെ അടിച്ചിട്ടുണ്ട്. ശരിക്കും ഇപ്പോൾ ടെൻഷൻ ആണ് മനസ്സിൽ ഉള്ളത്. ഇത്രയും വലിയ തുക ആദ്യമായി ആണ് ലഭിക്കുന്നത്.
ഒരു മാസങ്ങൾക്ക് ശേഷം മലേഷ്യൻ ഷെഫ് ജോലിക്കു പോകാൻ തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഭാഗ്യം വന്നെത്തിയത് എന്ന് അനൂപ് പറയുന്നു. ഓണം ബമ്പർ എടുക്കണം എന്ന് കരുതിയത് ആണെങ്കിലും ഇന്നലെ ആണ് പണം കയ്യിൽ വന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…