മൂന്നര വയസുള്ള രണ്ട് പെണ്കുട്ടികൾക്ക് ഇനി അച്ഛനില്ല; ആ ബെൻസുകാരൻ മനസ്സ് വെച്ചിരുന്നെങ്കിൽ ആ പിതാവ് കുട്ടികൾക്കൊപ്പം ഉണ്ടായേനെ..!!

57

യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിങ് ആയിട്ടുള്ള പ്രണയ ആൽബം സോങിലെ നായകൻ, ‘പേസാമൽ ഉന്തൻ മൗനം’ എന്ന ഗാനത്തിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ നടൻ ആണ് അഭിമന്യു രാമനന്ദൻ, ചലച്ചിത്ര മേള കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിൽ ആണ് വാഹന അപകടത്തിൽ പെട്ട് അദ്ദേഹം ഓർമായത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ വിയോഗം നാടിനെയും സുഹൃത്താക്കളെയും ഒരുപോലെ തകർത്തിരിക്കുകയാണ്. അദ്ദേഹത്തെ വിയോഗത്തെ കുറിച്ച് ഉണ്ണി മുരളി എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എത്രയും പ്രിയപ്പെട്ട ആ ബെൻസ് കാർ ഉടമയ്ക്ക്,

ഒരു അപകടം അത് ആർക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങൾ അണ് നമ്മുടെ നിരത്തുകളിൽ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞ ദിവസം ഒരു അപകടം പറ്റി, അവൻ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നര വയസുള്ള രണ്ടു പെൺമക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവൻ പോയി. സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോൾ, കുഴിമാടത്തിൽ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോൾ, ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങൾക്ക് മാത്രം അണല്ലോ അല്ലേ? ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവൻ അല്ലെയിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പ്റിലിൽ എത്തിച്ചിരുന്നെളിൽ ഒരുപക്ഷേ അവൻ എന്റെ പൊന്നു മക്കൾക്ക് കാണാൻ ഒരു വീൽ ചെയറിൽ എങ്കിലും ഉണ്ടയെനെ. സഹിക്കാൻ പറ്റുന്നില്ല മാഷേ, അയ്യോ വണ്ടി നിർത്തിയാൽ ചിലപ്പോൾ പോലീസ് കേസ് അയല്ലോ പൊല്ലാപ്പ് അകില്ലെ? അതുപോലെ പുതിയ ബെൻസ് കാറല്ലെ സീറ്റിൽ ഒക്കെ ചോരകറയല്ലോ അല്ലേ?
മാന്യത, മനുഷ്യത്വം എന്നിവ ഉള്ള തൗക്കൊണ്ടുതന്നെ അങ്ങയെ താങ്കൾ, സുകൃത്‌ എന്നൊക്കെ വിളിക്കട്ടെ. അവൻ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആർക്കും അവന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല.
മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാൾ? ഒരിക്കൽ പണവും സ്വാധീനവും ഒന്നും ഒരു ജീവൻ രക്ഷിക്കാൻ പോരാതെ വരും അപ്പോൾ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില. പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു. എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹക്കട്ടെ.

നഷ്ടം അത് ഞങ്ങൾക്ക് മാത്രം.

You might also like