വി ജെ മച്ചാൻ പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ..!!

420

കേരളത്തിൽ ഏറെ ആരാധകരും കാഴ്ചക്കാരുമുള്ള യൂട്യൂബർ വി ജെ മച്ചാൻ പോക്സൊ കേസിൽ പിടിയിൽ. സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട പെൺകുട്ടിയെ ലൈഗീകമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു എന്നുള്ള പരാതിയിൽ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പിടിയിൽ ആയത്.

16 കാരിയായ പെൺകുട്ടി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മച്ചാനെ പിടികൂടിയത്.

പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്. ആലപ്പുഴ മാന്നാർ സ്വദേശിയാണ് വി ജെ മച്ചാൻ.