നെയ്യാറ്റിൻകരയിൽ ബാങ്ക് വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും തീകൊളുത്തി: പത്തൊൻപതുകാരിക്ക് ദാരുണാന്ത്യം..!!

31

ബാങ്ക് ജപ്തി ചെയ്യാൻ നീക്കങ്ങൾ നടക്കുന്നതിന് ഇടയിൽ മാനസിക സമ്മർദത്തിൽ ആയ വീട്ടമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പത്തൊമ്പത് വയസ്സുള്ള മകൾക്ക് ദാരുണാന്ത്യം.

ഗുരുതരമായ പൊള്ളൽ ഏറ്റ അമ്മ ലേഖ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. മകൾ വൈഷ്ണവിയാണ് മരണമടഞ്ഞത്.

ലേഖയുടെ ശരീരത്തിൽ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റു, പതിനഞ്ചു വർഷങ്ങൾക്ക് മുമ്പാണ് കാനറ ബാങ്കിൽ നിന്നും അഞ്ചു ലക്ഷം രൂപ കടം എടുത്തത്.

എട്ട് ലക്ഷം രൂപ ഇതിനോടകം തിരിച്ചു അടച്ചു എന്നും ഇനിയും നാല് ലക്ഷം രൂപ കൂടി അടക്കണം എന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത് എന്നാണ് ലേഖയുടെ ഭർത്താവ് പറയുന്നത്.

ലേഖയുടെ ഭർത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. വീട് വിൽപ്പന നടത്തി കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കിൽനിന്ന് രാവിലെ ഫോൺ കോൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കേസ് കൊടുത്തതായി ബാങ്ക് അധികൃതർ പറയുന്നു. സമയം നീട്ടി നൽകാൻ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകിയിരുന്നു. അതിന്റെ കാലാവധി നാളെ അവസാനിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

You might also like