വൈഷ്ണവി കൊതിച്ചത് ഡോക്ടറാവാൻ, നീറ്റ് പരീക്ഷയുടെ ഫലം കാത്തിരിക്കെ അഗ്നിഗോളമായി എരിഞ്ഞടങ്ങി 19കാരി..!!
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ് കനറാ ബാങ്കിൽ നിന്നും വൈഷ്ണവിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ കടം എടുത്തത്. ഇതുവരെ അടച്ചത് എട്ടു ലക്ഷം രൂപ, എന്നാൽ ബാങ്ക് പറയുന്നത് ഇനിയും നാല് ലക്ഷം രൂപ കൂടി അടക്കണം എന്നാണ്. കൂലി പണിക്ക് പോയി ജീവിത മാർഗങ്ങൾ കണ്ടെത്തുന്ന കുടുംബത്തിലേക്ക് ബാങ്ക് അധികൃതർ ഇന്ന് വിളിച്ചു പറഞ്ഞത്, കടം അടച്ച് തീർക്കേണ്ട കാലാവധി മുഴുവൻ അവസാനിച്ചു എന്നും നാളെ വീട് ജപ്തി ചെയ്യും എന്നാണ്, മാനസികമായി തകർന്ന് അമ്മ ലേഖയും മകൾ വൈഷ്ണവിയും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുക ആയിരുന്നു. പത്തൊമ്പത് വയസുള്ള വൈഷ്ണവി തൽക്ഷണം മരണത്തിന് കീഴടങ്ങുക ആയിരുന്നു. അമ്മ ലേഖയും ഗുരുതരമായ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെടുക ആയിരുന്നു.
വെറും 4 ലക്ഷം രൂപ മാത്രം കിട്ടാൻ ഉള്ളപ്പോൾ ആണ് ബാങ്ക് അമ്പത് ലക്ഷത്തോളം വില മതിപ്പ് ഉള്ള വീട് കൈക്കലാക്കാൻ ശ്രമം നടത്തിയത്. വീട് വിറ്റ് കടം വീട്ടാൻ കുടുംബം ശ്രമം നടത്തി എങ്കിലും ബാങ്ക് അതിനുള്ള ശ്രമങ്ങൾ തടയുകയായിരുന്നു. ഇതിൽ തന്നെ ദുരൂഹത ഉണ്ട് എന്നാണ് നാട്ടുകാർ ആരോപിച്ചത്.
കനാരാ ബാങ്ക് ഒരു വിധത്തിൽ ഉള്ള വിട്ട് വീഴ്ചകൾക്കും തയ്യാറാവാത്തത് കൊണ്ട് പൊലിഞ്ഞത് ചന്ദ്രന് തന്റെ ഭാര്യയും മകളും ആണ്. ഈ കഴിഞ്ഞ മെഡിക്കൽ എൻട്രാൻസിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് വൈഷ്ണവി. ഒരേ ഒരു മകളുടെ വൈഷ്ണവിയുടെ പേര് തന്നെയാണ് വീടിനും നൽകി ഇരുന്നത്. ഭാവി മുഴുവനും തകരും എന്ന് കണ്ടപ്പോൾ ആണ് ഇനി മരണം എന്ന പോവഴിയെ തങ്ങൾക്ക് മുന്നിൽ ഉള്ളൂ എന്ന് വൈഷ്ണവിയും ലേഖയും തീരുമാനിച്ചത്. കോടികൾ കൊടുക്കാതെ മുങ്ങിയ വമ്പന്മാർ ഉള്ള നാട്ടിൽ ലക്ഷങ്ങൾക്ക് വേണ്ടി ബാങ്ക് രണ്ട് ജീവൻ കൂടി എടുത്തിരിക്കുന്നത്.