നാടിനെ നടുക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ അന്വേഷണ ഹർജി സമർപ്പിക്കുന്നതിന് മുന്നേ തന്നെ പ്രതികളെ പോലീസിൽ തിരിച്ചെടുത്തു. വരാപ്പുഴയിൽ വാസുദേവന്റെ വീട് ആക്രമിച്ച കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് കസ്റ്റഡിയിൽ വെച്ചുണ്ടായ മർദനത്തിൽ മരിക്കുകയായിരുന്നു.
അടിവയറ്റിന് ചവിട്ടേറ്റ ശ്രീജിത്ത് മരിക്കുകയായിരുന്നു, കേസില്‍ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് അടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്.
അതേ സമയം അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്നേ പൊലീസുകാരെ തിരിച്ചെടുത്ത് മറ്റൊർക്കോ വേണ്ടിയുള്ള ആസൂത്രിത നടപടിയാണ് എന്നാണ് ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തൽ.
ഐജി വിജയ് സാക്കറെയാണ് പോലീസ് ഉദ്യോഗസ്ഥരെ തീർച്ചെടുത്തത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…