ഇന്നലെ കോട്ടയത്ത് കുറിച്ചിയിൽ വെച്ച് മൂർഖൻ പാമ്പിനെ പിടിക്കുന്നതിന് ഇടയിൽ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന വാവ സുരേഷിന്റെ നില മെച്ചപ്പെടുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള വാവ സുരേഷ് അപകടനില തരണം ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന മെഡിക്കൽ റിപ്പോർട്ട്. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ട് എന്നും കൈ കാലുകൾ അനക്കി തുടങ്ങി എന്നും ഡോക്ടർന്മാർ പറയുന്നു.
കൂടാതെ വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ട് എന്നും പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തിൽ വളരെയധികം ആശങ്കകൾ ഉണ്ടായിരുന്നു. നിലവിൽ രക്ത സമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി എന്നാണ് റിപ്പോർട്ട്.
വാവ സുരേഷിന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും കാഠിന്യമേറിയ അപകടകരമായ കടിയാണ് ഇതവണത്തേത് എന്നാണ് മന്ത്രി വി എൻ വാസവൻ പറയുന്നു. പിടികൂടിയ പാമ്പിനെ ചാക്കിൽ ആക്കുന്നതിന് ഇടയിൽ ആണ് തുടയിൽ മൂർഖൻ കടിക്കുന്നത്.
കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ ഇന്നലെ വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷിന് ചികിത്സ നല്‍കുന്നത്. സുരേഷിന് സൗജന്യ ചികിത്സ നല്‍കാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ തന്നെ അറിയിച്ചിരുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…