മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല വിജയന്റെയും മകൾ വീണ വിജയനും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി എ മുഹമ്മദ് റിയാസും വിവാഹിതർ ആയി. തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.
ക്ലിഫ് ഹൗസിൽ രാവിലെ 10.30 നു ആയിരുന്നു വിവാഹം. മുഖ്യമന്ത്രീ പിണറായി വിജയൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പ്രധാന അതിഥികൾ ആയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആണ്. വീണക്ക് ആദ്യ വിവാഹ ത്തിൽ ഒരു മകനും റിയാസിന്റെ ആദ്യ വിവാഹത്തിൽ രണ്ടു മക്കളും ഉണ്ട്.
ഐടി ബിരുദധാരിയായ വീണ ആറുവർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫിറ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2014 മുതൽ ബംഗളൂരൂവിൽ എക്സാലോജിക് സൊല്യൂഷനാസിന്റെ എംഡിയായി പ്രവർത്തിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…