കുറച്ചു നാളുകൾ ആയി ആന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ, ആ വർത്തായിലേക്ക് ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി. ഉത്സവം കഴിഞ്ഞു തിരിച്ചു പോകുന്നതിന് ഇടയിൽ ആണ് നായയെ കണ്ട ആന വിരണ്ടോടിയത്.
വെണ്മണി നീലകണ്ഠൻ എന്ന ആനയാണ്, ആന റോഡിലൂടെ നടക്കുന്നതിന് ഇടയിൽ കുറുകെ ചാടുകയും കുരക്കുകയും ചെയ്തപ്പോൾ ഭയന്ന് ഓടിയത്. അഞ്ച് കിലോമീറ്ററോളം ഓടിയ ആന, മൂന്ന് മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ചു.
പത്തനംതിട്ട-പന്തളം റോഡില്‍ നരിയാപുരം മുതല്‍ തുമ്പമണ്‍ മുട്ടം വരെ അഞ്ച് കിലോ മീറ്ററോളം ദൂരമാണ് ആന വിരണ്ടോടിയത്. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു ആനയെ തൃശ്ശൂരിലുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ശേഷം നരിയാപുരത്ത് എത്തിച്ചത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കി തളയ്ക്കാനായി കൊണ്ടു പോകുന്ന വേളയിലാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആനയെ പാപ്പാന്മാരും ആനയുടെ മാനേജര്‍ അഖിലും ചേര്‍ന്ന് പിന്തുടര്‍ന്നു. നരിയാപുരം പെരുമ്പ്രാല്‍ വടക്കേതില്‍ അഖിലിന്റെ കാര്‍ വിരണ്ടോടിയ ആന തകര്‍ത്തു. വൈദ്യുതിപോസ്റ്റും ഇടമാലി ജ്യോതിഭവനില്‍ യശോധരന്റെ മതിലും തകര്‍ത്ത ശേഷം ആന കെ.എസ്.ആര്‍.ടി.സി. ബസില്‍ കുത്തുകയും ചെയ്തിരുന്നു. തുടർന്ന് ആനയെ റബർ തോട്ടത്തിൽ തളയ്ക്കുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…