സോഷ്യൽ മീഡിയയിൽ അടക്കം വലിയ തുറന്ന ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴി തുറന്നിരിക്കുകയാണ് നടൻ വിനായകൻ പറഞ്ഞ വാക്കുകൾ.
ഒരുത്തി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ ആണ് നിരവധി വിവാദങ്ങൾ നിറഞ്ഞ പരാമർശങ്ങൾ നടൻ വിനായകൻ നടത്തിയത്.
എന്നാൽ ഈ വിഷയത്തിൽ പൂർണ്ണ പിന്തുണ നൽകുന്ന തരത്തിലുള്ള റിയാക്ഷൻ ആയിരുന്നു ഒരുത്തി ചിത്രത്തിന്റെ സംവിധായകൻ വികെ പ്രകാശിൽ നിന്നും അതുപോലെ നായികാ നവ്യ നായരിൽ നിന്നും ഉണ്ടായത്. ഒരു മഹാനടന്റെ ചിത്രം രാത്രി പന്ത്രണ്ടരക്ക് റിലീസ് ചെയ്തു.
എന്നാൽ ചിത്രം ഇന്റർവെൽ ആയപ്പോൾ ഫാന്സുകാരടക്കം ഇറങ്ങി ഓടി. എന്നായിരുന്നു വിനായകൻ പറഞ്ഞത്. അത്തരത്തിൽ പറഞ്ഞ താരത്തിന്റെ വാക്കുകൾക്ക് വമ്പൻ ചിരി തന്നെ ആയിരുന്നു നവ്യ നായർ നൽകിയത്.
ഒരു സിനിമയുടെ വിജയ പരാജയങ്ങൾ ആദ്യ സംഭവം ഒന്നുമല്ല കാലത്തിൽ നവ്യ പോലെ സീനിയർ താരം തന്നെ മറ്റൊരു നടന്റെ ചിത്രത്തിനെ കളിയാക്കുക അല്ലെ ചെയ്തത് ചോദിക്കുന്നു.
അതെ സമയം വലിയ ഫാൻസ് ഉള്ള മഹാനടൻ എന്ന വിനായകൻ വിശേഷണങ്ങൾ നൽകിയത് മോഹൻലാലിനെയല്ലേ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
ഈ അടുത്ത കാലത്തിൽ രാത്രി 12 മണിക്ക് റിലീസ് ചെയ്ത ഒരേയൊരു മലയാളം ചിത്രം മോഹൻലാൽ നായകനായി എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം ആണ്. വിനായകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ..
ഫാൻസുകാർ എന്ന മണ്ടന്മാർ വിചാരിച്ചാൽ ഒന്നും തന്നെ നടക്കാൻ പോണില്ല എന്ന് വിനായകൻ പറയുന്നു. ഈ അടുത്ത് ഒരു മഹാനടന്റെ പടം ഇറങ്ങി നാലര മണിക്കൂർ കഴിഞ്ഞു ഒരു കമന്റ് വന്നു. ഒന്നരക്കോടി പടം തുടങ്ങിയത് പന്ത്രണ്ടരക്കാണ്.
ഇന്റർവെൽ ആയപ്പോൾ ഒന്നര ആയപ്പോൾ എല്ലാവരും ഇറങ്ങി ഓടി എന്നാണ് പറയുന്നത്. ഇവിടെത്തെ വലിയ സൂപ്പർ സ്റ്റാറിന്റെ പടം ആണ്. പിന്നെ ഒരു പൊട്ടനും ഉണ്ടായില്ല ഇ പടം കാണാൻ. പിന്നെ ഇവരെ കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല.
ഈ ഫാൻസ് വിചാരിച്ചു എന്ന് കരുതി ഒരു സിനിമയും നന്നാക്കാനും പോകുന്നില്ല. ചീത്ത ആകാനും പോകുന്നില്ല. ഏതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികൾ ആണ്. കൂടുതൽ ഒന്നും പറയാൻ ഇല്ല. ഫാൻസ് ഷോ അല്ല ഫാൻസിനെ തന്നെ നിരോധിക്കണമെന്ന് വിനായകൻ പറയുന്നു.
ഈ ഫാൻസിനെ ചുമന്നു കൊണ്ട് നടക്കുന്നത് ഞാനല്ല. അങ്ങനെ ഈ ഫാൻസിനെ ചുമക്കുന്നത് ഞാൻ ആയി തോന്നിയാൽ എന്നെ നിരോധിക്കൂ ഞാൻ ഇല്ലെങ്കിൽ ഫാൻസും ഇല്ല എന്നും വിനായകൻ പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…