ഭർത്താവിന്റെ മൊബൈൽ പരിശോധിച്ചു, ഭാര്യക്ക് എതിരെ കേസ്; തുടർന്നുള്ള സംഭവങ്ങൾ ഇങ്ങനെ..!!

34

അനുമതി ഇല്ലാതെ തന്റെ ഫോൺ പരിശോധന നടത്തിയതിന്റെ പേരിൽ ആണ് ഭർത്താവ് ഭാര്യക്ക് എതിരെ കേസ് നൽകിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയം തോന്നിയതിനാൽ ആണ് ഫോൺ പരിശോധന നടത്തേണ്ട അവസ്ഥ ഉണ്ടായത് എന്ന് യുവതി കോടതിയിൽ പറഞ്ഞത്.

തന്റെ സ്വകാര്യതയിൽ കടന്ന് കയറി എന്ന പേരിൽ ആണ് യുവാവ് ഭാര്യക്ക് എതിരെ പരാതി നൽകിയത്. എന്നാൽ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറൽ നിയമപ്രകാരം ഇവർക്ക് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടത്. യുഎഇ നിയമപ്രകാരം സ്വകാര്യതാ ലംഘനം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അജ്ഞാതയായ യുവതിയുമായി ഭർത്താവ് നിരന്തരം ഫോൺ സംഭാഷണങ്ങൾ നടത്താറുണ്ട് എന്നും മാന്യതക്ക് നിരക്കാത്ത സന്ദേശങ്ങൾ കൈമാറുന്നു എന്നും യുവതി കോടതി പറയുന്നു. ഇരുവരും മോശം ചിത്രങ്ങൾ പരസ്പരം കൈമാറിയിട്ടുണ്ട് എന്നും യുവതി പറയുന്നു, തന്റെ ദാമ്പത്യം ജീവിതം നേർവഴിയിൽ ആക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തിയത് എന്നും എന്നാൽ ഭർത്താവ് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും യുവതി കോടതി പറഞ്ഞു, കേസിന്റെ അവസാന വിധി എത്തിയിട്ടില്ല.

You might also like