ഏഴ് തുടർ വിജയങ്ങൾക്ക് ലഭിച്ച മധുരത്തേക്കാൾ കയ്പ്പേറിയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ; ന്യൂസിലൻഡിന് ഗംഭീര വിജയം..!!

40

ഇന്ത്യ – ന്യൂസിലാൻഡ് തമ്മിലുള്ള ആദ്യ ടെസ്റ്റ് മാച്ചിൽ എല്ലാം വരും പ്രതീക്ഷിച്ചപോലെ തന്നെ അവസാനം. ലോക ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഇന്ത്യൻ ടീം ആദ്യമായി ആണ് തോൽവി വാങ്ങുന്നത്. തുടർച്ചയായി ഏഴ് വിജയങ്ങൾ നേടിയ ഇന്ത്യൻ ടീമിന് ലഭിച്ചത് 10 വിക്കറ്റിന് ദയനീയ തോൽവി തന്നെ ആയിരുന്നു.

വെല്ലിങ്ടൺ ടെസ്റ്റിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യൻ ടീമിന് ബാറ്റിംഗ് നൽകി. ആദ്യ ഇന്ത്യൻ ഇന്നിംഗ്സ് 165 ൽ അവസാനിപ്പിച്ചപ്പോൾ മറുപടിയായി ഇറങ്ങിയ ന്യൂസ്‌ലിൻഡ് 348 നേടി. 183 എന്ന കൂറ്റൻ ലീഡ് ഇന്ത്യൻ ടീമിന് മുന്നിൽ വെച്ചപ്പോൾ മറുപടി ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യൻ ടീം നേടിയത് 191 റൺസ് ആയിരുന്നു.

വിജയത്തിന് വേണ്ടി ഇരുന്ന 9 റൺസ് വെറും 1.4 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടം നൽകാതെ നേടി ന്യൂസ്‌ലിൻഡ്. രണ്ട് ടെസ്റ്റ് ഉള്ള പരമ്പര ഇന്ത്യക്കു ഇനി നേടാൻ കഴിയില്ല. അടുത്ത ടെസ്റ്റ് ശനിയാഴ്ച ആണ് തുടങ്ങുന്നത്.