നായ് വളർത്തി നേട്ടം കൊയ്യാം, എങ്ങനെ, ചെയ്യേണ്ടത് എന്തെല്ലാം..!!
മനുഷ്യ ജീവിതം തുടങ്ങുന്ന കാലം മുതലേ മനുഷ്യന്റെ ഏറ്റവും അടുത്ത മിത്രവും കാവൽ കാരനുമായ മൃഗം നായ തന്നെയാണ്. എന്നാൽ വീട്ടിൽ നായയെ കൊണ്ട് സംരക്ഷണം ഏറ്റെടുക്കുന്നതിന് ഒപ്പം തന്നെ, നായ് വളർത്തൽ നടത്തി നേട്ടങ്ങൾ കൊയ്യാനും സാധിക്കും.
മികച്ച പരിചരണവും പരിശീലനവും ലഭിക്കുന്ന നായ്ക്കൾക്ക് വിപണിയിൽ വലിയ വില നൽകി വാങ്ങാൻ ആളുകൾ ഏറെയാണ്. സ്വന്തം മക്കളെ പോലെ വളർത്തി വിപണി കണ്ടെത്തി നേട്ടം കൊയ്യുന്ന ദമ്പതികളെ കുറിച്ച് അറിയാം,
തിരുവനന്തപുരം സ്വദേശികൾ ആയ സതീഷ് തുഷാര ദമ്പതികൾ ആണ് ഇക്കാര്യത്തിൽ മുന്നിട്ട് ഇറങ്ങി, നായ വിപണിയുടെ സാധ്യതകൾ കണ്ടെത്തി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 25 വർഷമായി പട്ടികളെ ബ്രീഡ് ചെയ്യുകയും ഷോകൾ നടത്തുകയും വിൽപന നടത്തുകയും ചെയ്ത് വരുന്നു ഇവർ.
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന നായ്ക്കൾക്ക് എങ്ങനെ വിപണി കണ്ടെത്താം എന്ന് തെളിയിചിരിക്കുകയാണ് ഈ ദമ്പതികൾ,
ഒരു നായയെ വളർത്താൻ തീരുമാനിച്ചാൽ യോജിച്ച ഇനം ഏതെന്ന് നമ്മൾ ആദ്യം തിരഞ്ഞെടുക്കണം, കാവൽക്കാരയും കളിക്കൂട്ടുകാർ ആയും രണ്ട് തരത്തിൽ നായ്ക്കളെ വളർത്താൻ തിരഞ്ഞെടുക്കാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/SICZ-A_7Yvo