താൻ ഇനി ബാലതാരമല്ല എന്ന് തെളിയിക്കുന്ന രീതിയിൽ ആണ് എസ്തർ അനിൽ എന്ന താരത്തിന്റെ പുത്തൻ മേക്ക് ഓവർ. ബാലതാരമായി 2010 ൽ മലയാള സിനിമ ലോകത്തിൽ എത്തിയ എസ്തർ ശ്രദ്ധിക്കപ്പെട്ടത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഇളയ മകളുടെ വേഷത്തിൽ എത്തിയതോടെയാണ്. എന്നാൽ 2001 ആഗസ്റ്റിൽ ജനിച്ച താരത്തിന് ഇപ്പോൾ 18 വയസ്സ് പൂർത്തിയായി കഴിഞ്ഞു.
ഇനി താൻ ബാലതാരമല്ല എന്ന് തെളിയിക്കാൻ തന്നെയാണ് എസ്തർ ശ്രമിക്കുന്നതും. ജെമിനി എന്ന ചിത്രത്തോടെ ബാല താരം എന്ന ഇമേജില്‍ നിന്ന് മാറ്റിയെടുത്തിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നായിക എസ്തര്‍ അനില്‍. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏറെ കൈയടി നേടിയ ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലാണ് താരം മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രമാണ് ഇനി താരത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. സാരിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം തന്നെ മോഡൽ സുന്ദരിയായും തനിക്ക് തിളങ്ങാൻ കഴിയും എന്നാണ് താരം തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തു തെളിയിച്ചിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…