മലയാള സിനിമയിൽ എന്നും കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മലയാള സിനിമയിലെ പോലീസ് വേഷങ്ങളുടെ രാജാവായി വിലസുന്ന ആൾ ആണ് സുരേഷ് ഗോപി. ബോൾഡ് കഥാപാത്രങ്ങൾ കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ ആയി എന്ന് നിറ സാന്നിധ്യമാണ് സുരേഷ് ഗോപി. മലയാള സിനിമയുടെ ആക്ഷൻ കിംഗ്. പോലീസ് വേഷങ്ങൾ കൈപ്പിടിയിൽ ഭദ്രമാക്കിയിട്ടുള്ള സുരേഷ് ഗോപി തെങ്കാശിപ്പട്ടണത്തിൽ കൂടിയും മനു അങ്കിളിൽ കൂടിയും എല്ലാം മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടും ഉണ്ട്.
അതുപോലെ കളിയാട്ടം ചിത്രത്തിൽ കൂടി മികച്ച നടനുള്ള അവാർഡ് വരെ അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ രാധികയും നടൻ കൂടിയായ മകൻ ഗോകുൽ സുരേഷും എല്ലാവർക്കും സുപരിചിതർ ആണ്. എന്നാൽ ഗോകുലിനെ കൂടാതെ മാധവ് സുരേഷ് , ഭാഗ്യ സുരേഷ് , ഭാവ്നി സുരേഷ് എന്നി മക്കളും സുരേഷ് ഗോപിക്കുണ്ട്. ഇതുകൂടാതെ മറ്റൊരു മകൾ ലക്ഷ്മി ഒന്നര വയസുള്ളപ്പോൾ കാറപകടത്തിൽ മരണപ്പെട്ടിരുന്നു.
മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി യുഗം ഉണ്ടായിരുന്ന മലയാള സിനിമയിൽ നിന്നും സുരേഷ് ഗോപി സാമൂഹിക രാഷ്ട്രീയ മേഖലയിലേക്ക് തന്റെ ശ്രദ്ധ വ്യതിചലിച്ചിരുന്നു. എന്നാൽ താരം വീണ്ടും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചു വരവ് നടത്തി കഴിഞ്ഞു. സുരേഷ് ഗോപിക്ക് ഒപ്പം എല്ലാം ചടങ്ങിലും രാധിക എത്താറുണ്ട്. അഞ്ചു മക്കളുടെ അമ്മയായിട്ടും രാധിക ഇന്നും ചെറുപ്പമായിരിക്കുന്നത് അതിശയമുള്ള കാര്യം തന്നെ ആണ്.
ഗോകുൽ സുരേഷ് അല്ലാതെ മറ്റു മക്കളെ ആരും ഇതുവരെയും പൊതു വേദിയിൽ കണ്ടിട്ടും ഇല്ല. എന്നാൽ ഇപ്പോൾ ചില ചടങ്ങുകളിൽ ഒക്കെ കുടുംബത്തോട് ഒപ്പം സുരേഷ് ഗോപി എത്താറുണ്ട്. ഗോകുൽ സുരേഷ് അഭിനയത്തിലേക്ക് എത്തിയപ്പോൾ മൂന്നാമത്തെ മകൾ ഭാഗ്യ എത്തിയത് സംഗീതത്തിലേക്ക് ആയിരുന്നു. പാട്ടുകാരിയായി ഭാഗ്യ ആൽബം ഗാനങ്ങളിൽ കൂടി സുപരിചിതയാണ്.
എന്നാൽ ഭാവനയെ വല്ലപ്പോഴും മറ്റും ആണ് കാണുന്നത്. എന്നാൽ എന്നാണ് കല്യാണി പ്രിയദർശൻ പോലെ ഇവരും സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകർ ഉറ്റുനോക്കാറുണ്ട്. ഇപ്പോൾ വേദിക ഫാഷൻസിനെ വസ്ത്ര മോഡലുകൾ ആയി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ പെണ്മക്കൾ. ഭാവനയുടെയും ഭാഗ്യയുടെയും പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…