തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് ചുവടുവെച്ച് അവിടെ നിന്നും മലയാള സിനിമയിൽ കരുത്തുറ്റ വേഷങ്ങൾ ചെയ്ത അഭിനേതാവ് കൂടിയായി നിൽക്കുന്ന താരമാണ് ബിബിൻ ജോർജ്.
അമർ അക്ബർ ആന്റണി എന്ന നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ തിരക്കഥാകൃത്തിൽ ഒരാൾ ആയി മലയാള സിനിമയിലേക്ക് ബിബിൻ എത്തുന്നത്. തുടർന്ന് ഇരുവരും ചേർന്ന് എഴുതിയ കട്ടപ്പനയിലെ ഋതിക് റോഷനും വലിയ വിജയമായി മാറി.
സിനിമയിൽ ചെറുതായി മുഖം കാണിച്ചു തുടങ്ങിയ താരം എന്നാൽ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിൽ നായകനായി എത്തി. തുടർന്ന് മാർഗം കളി എന്ന ചിത്രത്തിൽ കൂടി നായകനായതോടെ ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാൻ കഴിയുന്ന താരമാണ് താനെന്ന് തെളിയിച്ചു.
ദുൽഖർ സൽമാൻ ചിത്രം ഒരു യെമണ്ടൻ പ്രണയകഥയിലെ വില്ലൻ ആയി പ്രേക്ഷകർക്ക് മുന്നിൽ തന്റെ അഭിനയ മികവ് കൂടി തെളിയിക്കുകയായിരുന്നു ബിബിൻ. തുടർന്ന് മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ച ബിബിൻ ഇപ്പോൾ പുത്തൻ മേക്കോവറിൽ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
നടനായും തിരക്കഥാകൃത്ത് ആയുമെല്ലാം വിജയങ്ങൾ നേടിയ ബിബിൻ ഇപ്പോൾ മോഡലിംഗിലും ഒരു കൈ നോക്കി എന്നുവേണം പറയാൻ. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് വേണ്ടിയാണ് ബിബിൻ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
അവതാരകയും മോഡലുമായ ആദിത്യ സോണിയാണ് ബിബിൻ ജോർജിന് പെയറായി ഫോട്ടോഷൂട്ടിൽ ഉള്ളത്. ഫേസ് ഓഫ് കേരള ഫൈനലിസ്റ്റ് ആയിരുന്നു 2016 ൽ ആദിത്യ സോണി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ അനുലാൽ ആണ് ഇരുവരുടെയും പുത്തൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
ബിബിൻ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ച ചിത്രങ്ങൾക്ക് ഗംഭീര പ്രതികരണം ആണ് ഉള്ളത്. ബ്രോ ഗ്ലാമർ കൂടുന്നുണ്ടെന്ന് തോന്നുന്നു. ഒന്ന് സൂക്ഷിക്കണം എന്നായിരുന്നു ഒരു കമന്റ്.
മികച്ച ചിത്രങ്ങൾ സഹോദര എന്നാണ് ബിഗ് ബോസ് താരം ഷിയാസ് കരീം കമന്റ് ചെയ്തത്. എന്തായാലും വമ്പൻ സ്റ്റൈലിഷ് ലുക്കിലാണ് ബിബിൻ ജോർജിന്റെ പുത്തൻ ഫോട്ടോസ്..
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…