മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നൂറ് ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ കഴിയുന്നതും ഗെയിം കളിക്കുന്നതും എല്ലാം ആണ് ഷോയുടെ ഇതിവൃത്തം. ആരാധകർ നൽകുന്ന വോട്ട് അനുസരിച്ചു ആണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്.
പരസ്പരം ഗെയിം കളിക്കുകയും അതോടൊപ്പം തന്നെ നോമിനേറ്റ് ചെയ്യുന്നവർ എലിമിനേഷൻ റൗണ്ടിൽ വരുന്നത്. മൂന്ന് സീസണുകൾ ആണ് മലയാളത്തിൽ ഇതുവരെ കഴിഞ്ഞത്. മോഹൻലാൽ ആണ് അവതാരകൻ ആയി എത്തുന്നത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഷോയിൽ ആദ്യ സീസൺ വിജയി ആയത് തരികിട സാബു ആയിരുന്നു. രണ്ടാം സീസണിൽ പാതി വഴിയിൽ കൊറോണ മൂലം നിന്ന് പോയപ്പോൾ മൂന്നാം സീസണിൽ അതെ അവസ്ഥ തന്നെ വന്നിരുന്നു.
മൂന്നാം സീസൺ തൊണ്ണൂറ്റിയഞ്ചാം ദിവസത്തിൽ അവസാനിച്ചപ്പോൾ വീണ്ടും എങ്ങും എത്താതെ ഒരു സീസൺ കൂടി അവസാനിക്കും എന്ന് കരുതിയപ്പോൾ വോട്ടിങ്ങിൽ കൂടിയാണ് വിജയിയെ കണ്ടെത്തിയത്. അതുവരെയുള്ള മത്സരാർത്ഥികളുടെ പ്രകടനം വെച്ചായിരുന്നു വോട്ടിങ്ങിൽ പലരും നേട്ടം ഉണ്ടാക്കിയത്.
ഒന്നാം സ്ഥാനത്തേക്ക് എത്തും എന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്ന ആൾ ആയിരുന്നു ടിമ്പൽ. എന്നാൽ അവസാനം വോട്ടിങ് കഴിഞ്ഞതോടെ താരം മൂന്നാം സ്ഥാനത്തേക്ക് ആയി പോയി എന്നുള്ളതാണ് മറ്റൊരു സത്യം.
ആദ്യ രണ്ട് സീസണുകളിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരവും ചേരിതിരിവുകൾ ഇല്ലാതെ ഇരുന്ന മത്സരങ്ങൾ ആയിരുന്നു മൂന്നാം സീസൺ കണ്ടത്. മൂന്നാം സീസണിൽ അവസാന റൗണ്ടിൽ എത്തിയത് രണ്ട് പെണ്ണുങ്ങൾ മാത്രം ആയിരുന്നു. അതിൽ ഒരാൾ ടിമ്പൽ ആണെങ്കിൽ അടുത്തയാൾ ഋതു മന്ത്ര ആയിരുന്നു.
മോഡൽ നടി ഗായിക എന്ന നിലയിൽ എല്ലാം തിളങ്ങിയ ആൾ ആയിരുന്നു റിതു മന്ത്ര. മിസ് ഇന്ത്യ അടക്കം ഉള്ള മത്സരത്തിൽ കേരളത്തിൽ നിന്നും മത്സരത്തിന് പോയിട്ടുള്ള റിതു കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിംഗ് ലെയർ , ഓപ്പറേഷൻ ജാവ , ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ച താരം കൂടി ആണ് റിതു.
ബിഗ് ബോസ് വീട്ടിൽ റിതു എത്തിയതോടെ താനും ഋതുവും തമ്മിൽ പ്രണയത്തിൽ ആണെന്ന് പറഞ്ഞു ജിയാ ഇറാനി എത്തിയത്. നിരവധി സ്വകാര്യ ചിത്രങ്ങൾ ജിയ സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ചിരുന്നു. എന്നാൽ പ്രണയം ഒക്കെ കാലത്തിന്റെ ചാപല്യമായി കരുതിയ റിതു ഇപ്പോൾ മോഡലിംഗ് രംഗത്തും അതുപോലെ സിനിമ മേഖലയിലും സജീവമാണ്.
പുത്തൻ ഫോട്ടോഷൂട്ടിൽ കൂടി ശരിക്കും ഞെട്ടിച്ചുകളഞ്ഞു റിതു മന്ത്ര. ഇത്രക്കും സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് തന്നെയാണ് ആരാധകർ ചോദിക്കുന്നത്.
കാലത്തിന്റെ ഒഴുക്കിന് അനുസരിച്ചു പോകാൻ തന്നെയാണ് തന്റെയും തീരുമാനം എന്നും അതിനായി ആണ് താൻ ഇപ്പോൾ ശ്രമിക്കുന്നത് എന്നും റിതു മന്ത്ര തന്റെ പുതിയ ശ്രമങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…