ബാലതാരമായി മലയാള സിനിമയുടെ ഭാഗമായി മാറിയ താരം തന്റെ ഒമ്പതാം ക്ലാസ് പഠനത്തിനടയിൽ മലയാള സിനിമയിലെ നായികയായി അരങ്ങേറുന്നു. ആദ്യ സിനിമയിൽ നായകനായി എത്തിയ ആൾ തന്നെ ജീവിതത്തിലും നായകനാകുന്നു. മറ്റാരുടെയും കാര്യമല്ല. കാവ്യാ മാധവൻ തന്നെ ആണ് ആൾ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽ ജോസ് സംവിധാനം ചെയ്തു ദിലീപ് നായകമായി എത്തിയ ചിത്രത്തിൽ കൂടി ആണ് കാവ്യാ മാധവൻ അഭിനയ ലോകത്തിൽ എത്തുന്നത്.
മലയാളത്തിൽ പിന്നീട സൂപ്പർ ഹിറ്റ് ജോഡികളായി ഇവർ മാറി. ഏറ്റവും കൂടുതൽ സിനിമയിൽ നായിക നായകന്മാർ ആയി ജീവിതത്തിലും അങ്ങനെ തന്നെ ആയ റെക്കോർഡ് ഇരുവരുടെയും പേരിലാണ്. കാവ്യയും ദിലീപിന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇരുവരും ഒന്നിച്ചുള്ളത്. 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. മഞ്ജു വാര്യർ ജീവിതത്തിൽ നിന്നും പടിയിറങ്ങിപോയപ്പോൾ മകൾ തന്നെ ആണ് തന്നോട് മറ്റൊരു വിവാഹമെന്ന് പറഞ്ഞത് എന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്.
വിവാഹ ദിലീപിന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളും സംഘർഷ നിമിഷങ്ങളും അടക്കമുണ്ടായിട്ടുണ്ട്. അന്ന് കാവ്യാ തന്നെ ആയിരുന്നു ദിലീപിന്റെ ഏറ്റവും വലിയ ശക്തി. തുടർന്ന് 2018 ൽ ആയിരുന്നു ഇവർക്കും ഒരു മകൾ ജനിക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ കാവ്യയെ പൊതുവേദിയിൽ കാണുന്നത് തന്നെ വിരളമായിരുന്നു. എന്നാൽ പലപ്പോളും വിവാഹ വേദികളിൽ കാവ്യാ ദിലീപ് ജോഡികളെത്തി. കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിലും നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിലും ഇരുവരും ഒന്നിച്ചെത്തി.
എന്നാൽ കാവ്യയും മകൾ മഹാലക്ഷ്മിയുമായി ചിത്രങ്ങൾ ആരാധകർ കാണാൻ പലപ്പോഴും കൊതിച്ചിരുന്നു. ഇപ്പോൾ മകൾക്ക് കണ്ണെഴുതി കൊടുക്കുന്ന ചിത്രങ്ങൾ ആണ് വൈറാലാകുന്നത്. കുഞ്ഞിനെ കൈയിൽ കിടത്തി ഇയർ ബട്ട്സ് കൊണ്ട് പുരികം വരച്ച് കൊടുക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാകുന്നത്. മഹാലക്ഷ്മി ജനിച്ച സമയത്തെപ്പോഴോ എടുത്ത ചിത്രമാണ് ഇതെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്. ആരാധക ഗ്രൂപ്പുകളിലും മറ്റുമായി ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്.
കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാൾ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത്. മീനാക്ഷിയാണ് അനിയത്തിക്ക് വേണ്ടി പേര് തിരഞ്ഞെടുത്തത്. മക്കൾ രണ്ടാളും കൂട്ടാണെന്നും സമയം കിട്ടുമ്പോഴെല്ലാം മീനാക്ഷി ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് എത്താറുണ്ട് എന്നും ദിലീപ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഏറെ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം.
തന്റെ പേരിൽ ബലിയാടായ കാവ്യ മാധവനെയാണ് വിവാഹം ചെയ്യുന്നതെന്ന് മുഹൂർത്തത്തിനു കുറച്ചു നേരം മുന്നേ താരം പറഞ്ഞത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹാലോചനയും മറ്റ് കാര്യങ്ങളും നടത്തിയത്.
ദിലീപുമായുള്ള വിവാഹത്തോടെ പൂർണമായി സിനിമയിൽ നിന്നും നൃത്ത വേദികളിൽ നിന്നും മാറി നിന്നു കാവ്യ. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും സിനിമയിൽ തിളങ്ങി നിന്നപ്പോൾ ആയിരുന്നു വിവാഹം. തുടർന്ന് സിനിമ ജീവിതം അവസാനിപ്പിച്ചിരുന്നു. ശേഷം വിവാഹ മോചനത്തിന് ശേഷം ഗംഭീര തിരിച്ചുവരവ് തന്നെ നടത്തിയിരുന്നു.
സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് കാവ്യാ മാധവൻ ആദ്യം വിവാഹിതയാകുന്നത്. 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാൽ ചന്ദ്രയുടെയും വിവാഹം നടക്കുന്നത്. എന്നാൽ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വെറും നാല് മാസങ്ങൾ മാത്രമായിയുന്നു ഇരുവരും ഒന്നിച്ചു ജീവിച്ചത്. വിദേശത്തു നിന്നും തിരിച്ചെത്തിയ കാവ്യാ വീണ്ടും സിനിമയിൽ സജീവമായി. തുടർന്ന് ആണ് മഞ്ജുവും ദിലീപും വേര്പിരിയുന്നതും കാവ്യാ ദിലീപ് വിവാഹം നടക്കുന്നതും. എന്നാൽ താനും മഞ്ജുവും തമ്മിൽ വേര്പിരിയാനുള്ള കാരണം ഒരിക്കലും കാവ്യാ അല്ലായെന്നും അങ്ങനെ ആയിരുന്നു എങ്കിൽ താൻ കാവ്യയെ വിവാഹം കഴിക്കില്ലായിരുന്നു എന്നും ദിലീപ് നേരത്തെ പറഞ്ഞിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…