Food and Recipes

പ്രിയ വിമർശകരെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും ഉണ്ട്; കൂടുതൽ ബോൾഡായ ചിത്രങ്ങളുമായി ദുർഗ കൃഷ്ണ..!!

മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള താരം ആണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി ആയ വിമാനം എന്ന ചിത്രത്തിൽ കൂട്ടി ആണ് ദുർഗ കൃഷ്ണ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് പ്രേതം 2 , കുട്ടിമാമ , ലവ് ആക്ഷൻ ഡ്രാമ എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. നാടൻ പെൺകുട്ടിയുടെ വേഷത്തിൽ മലയാളി പ്രേക്ഷകർ കണ്ട താരം ആണ് ദുർഗ.

എന്നാൽ ലോക്ക് ഡൌൺ സമയം ആയതോടെ താരത്തിന്റെ ലുക്കിലും പുത്തൻ ഫോട്ടോഷൂട്ടിലും ഞെട്ടി ഇരിക്കുകയാണ് ആരാധകർ. അഭിനയത്തിൽ ഉപരിയായി നൃത്തത്തിലും മോഡലിംഗും എല്ലാം തുടങ്ങിയിട്ടുണ്ട് താരം. കയ്യിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ദുർഗ കൃഷ്ണയുടെ ചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

ബോൾഡ് ലുക്കിൽ എത്തിയ തന്റെ ഫോട്ടോഷൂട്ടിന് ദി ബോസ് ബിച്ച് എന്നാണ് താരം പേര് നൽകിയത്. എന്നാൽ ഫോട്ടോ എത്തിയതോടെ നിരവധി ആളുകൾ പ്രതീർത്തിച്ചു എത്തി എങ്കിൽ കൂടിയും വിമർശങ്ങളും പുറകെ എത്തി. എന്നാൽ തന്റെ പുത്തൻ ചിത്രങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് ദുർഗ തന്നെ എത്തിയിരുന്നു. ഒരു സാധാരണ കേരള പെൺകുട്ടിയാണ് ദുർഗ കൃഷ്ണ. നർത്തകി ആണ്.

സാരിയും സൽവാറും ധരിക്കാൻ ആണ് അവൾക്കു ഇഷ്ടം. ഈ ചിത്രം ഒരു നിഗൂഢ മാന്ത്രികതയാണ് എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു താരത്തിന്റെ ഈ വാക്കുകൾ. സിഗരറ്റ് വലിക്കുന്ന ഈ ഫോട്ടോഷൂട്ട് നടത്താൻ എനിക്ക് ഏറെ സമയം ആലോചിക്കേണ്ടി വന്നു. ഒരു അഭിനയത്രി എന്ന നിലയിൽ വെല്ലുവിളികൾ സ്വീകരിക്കാനും അതിന്റെ അതിർവരമ്പുകൾ ഭേദിച്ചു മുന്നോട്ട് പോകാനും ഇഷ്ടപ്പെടുന്ന ധൈര്യമുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ ഇതിലും മോശം കമന്റ് എത്തി.

ഈ വൈറസ് വ്യാപന കാലത്ത് ഇതിന്റെ ആവശ്യം ഉണ്ടോ എന്നായിരുന്നു വിമർശകരുടെ ചോദ്യം. എന്നാൽ തന്റെ ഗ്ലാമർ ചിത്രങ്ങളെ വിമർശനം കൊണ്ട് മൂടിയവർക്ക് വീണ്ടും മറുപടിയുമായി താരം എത്തി.

പ്രിയപ്പെട്ട വിരോധികളെ , നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഇനിയും ഉണ്ട്. കാത്തിരിക്കുക. എന്തായാലും എന്തായിരിക്കും ഇനി തങ്ങൾക്ക് വേണ്ടി ദുർഗ ഒരുക്കിയിരിക്കുന്നത് എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഒപ്പം വിമർശകരും.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago