Categories: Photo Gallery

അഴകിന്റെ റാണിയായി ജീവ നമ്പ്യാർ; പുത്തൻ ഫോട്ടോസ് വൈറൽ ആകുന്നു..!!

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ദിനംപ്രതി നിരവധി മോഡലുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടേ ഇരിക്കുന്നത്.

അത്തരത്തിൽ പുതുമയുള്ള ഫോട്ടോസും ആയി വരുന്ന ആരെയും കൈനീട്ടി പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. ഒരുകാലത്തിൽ ചുരുക്കം ആളുകൾ മാത്രം ഉണ്ടായിരുന്ന മോഡലിങ്ങിലേക്ക് ഇപ്പോൾ നിരവധി ആളുകൾ ആണ് എത്തുന്നത്.

ബ്രാൻഡുകൾ പരിചയപ്പെടുത്താനും അതുപോലെ പ്രശസ്തിക്കും വേണ്ടിയും എല്ലാം എത്തുന്ന ആളുകൾ ഉണ്ട്. എന്നാൽ ആദ്യം എത്തുമ്പോൾ കിട്ടുന്ന ആവേശം പിന്നീട് ഇല്ലാതെ ആകുമ്പോൾ നിരവധി ആളുകൾ കാണാതെ പോകുകയും ചെയ്യുന്ന മേഖല തന്നെയാണ് മോഡലിംഗ്.

കൂടാതെ മെലിഞ്ഞവർക്കും കൃത്യമായി ഡയറ്റ് നോക്കുന്നവർക്കും വേണ്ടി മാത്രം ഉള്ളതാണ് മോഡലിംഗ് എന്ന പഴഞ്ചൻ ധാരണ കാലത്തിന് അനുസരിച്ചു മാറുന്ന കാലഘട്ടം കൂടിയാണ് ഇത്. ഇത്തരത്തിൽ തിരുവനന്തപുരത്ത് നിന്നും കേരളത്തിലെ ഫാഷൻ തലസ്ഥാനമായ കൊച്ചിയിൽ എത്തിയ ആൾ ആണ് ജീവ നബ്യാർ.

മോഡലിംഗ് രംഗത്തേക്ക് കൊണ്ടുവരുന്നതും ജീവക്ക് പൂർണ്ണ പിന്തുണ നൽകുന്നതും ഭർത്താവ് ആണ്. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ മോഡലിംഗ് രംഗത്തിന് ലഭിച്ച സമ്മാനം ആയിരുന്നു ജീവ.

ഭർത്താവിനൊപ്പം ഔട്ടിങ് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പോസ്റ്റ് ചെയ്യുകയും തുടർന്ന് ജീവയിൽ മോഡൽ ആകാനുള്ള ഭംഗി ഫോട്ടോഗ്രാഫർ കണ്ടെത്തുന്നതോടെയാണ് ജീവ മോഡൽ ആയി വരുന്നത്.

ആദ്യ ഫോട്ടോഷൂട്ട് കൊച്ചിയിൽ വെച്ചായാണ് നടക്കുന്നത്. നീല നിറത്തലുള്ള സാരിയിൽ എത്തിയ ആദ്യ ഫോട്ടോഷൂട്ടിൽ തന്നെ തനിക്ക് ശ്രദ്ധ നേടാൻ കഴിഞ്ഞുവെന്ന് ജീവ പറയുന്നു. തുടർന്ന് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിയെന്നും ജീവ പറയുന്നു.

ഒന്നര വർഷമായിട്ടുള്ളൂ താൻ മോഡലിംഗ് രംഗത്തേക്ക് വന്നിട്ട്. നിരവധി ആളുകൾ തന്റെ ഫോട്ടോസിനെ പ്രകീർത്തിച്ചു രംഗത്ത് വരാറുണ്ട്. അതുപോലെ മോശം കമ്മെന്റുകളും ഇഷ്ടപോലെ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കമന്റുകളാണ് ഇന്നത്തെ ട്രെൻഡ് എന്ന് ജീവ പറയുന്നു.

മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ജീവ അവിടെ നിന്നും ആണ് മോഡലിംഗ് രംഗത്തെക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് വന്നതോടെ താൻ പ്രതീക്ഷിച്ചതിലും തിരക്കേറിയ മോഡൽ ആയി മാറി.

മോഡലിങ് പാഷൻ ആണെങ്കിൽ കൂടിയും തന്റെ ഏറ്റവും വലിയ ആഗ്രഹം കൊച്ചിയിൽ ഒരു ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ തുടങ്ങുക എന്നുള്ളത് ആണെന്ന് ജീവ പറയുന്നു. നിരവധി അവസരങ്ങൾ മോഡലായി എത്തിയതിന് ശേഷം ലഭിച്ചുവെന്ന് ജീവ പറയുന്നു.

ഇപ്പോൾ ജെ ജെ ആഡ്‌ ഫോട്ടോഗ്രാഫിക്ക് വേണ്ടി എടുത്ത ജീവയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. മോഡേൺ ലുക്കിൽ ആണ് ഇത്തവണ ജീവ എത്തിയത്. ഹോളിവുഡ് നായികയെ പോലെയുണ്ട് ഇപ്പോൾ കാണാൻ എന്നാണ് ആരാധകർ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിനടുത്ത് ഫോളോവേർസ് ഉണ്ട് ജീവക്ക്.

ജീവ ഇടുന്ന ഓരോ ഫോട്ടോസും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആകുന്നത്. നെഗറ്റീവ് കമന്റ് വന്നാൽ അത്തരം കമെന്റുകൾക്ക് കൃത്യമായ മറുപടി നൽകുന്ന ആൾ കൂടി ആണ് ജീവ. ചുവപ്പിലെ സുന്ദരി എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago