മോഡലിംഗും ഫോട്ടോഷൂട്ടുകളും വെറും പരസ്യത്തിനായി മാത്രം ആയിരുന്നു കാലം മാറിയിരിക്കുന്നു. കാലം മാറുന്നതിന് അനുസരിച്ച് മോഡലിംഗ് രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് ഫോട്ടോഷൂട്ടുകൾ സമകാലിക വിഷയങ്ങൾ കൂടി ചർച്ച ചെയ്യുന്നതാണ്.
സ്ത്രീ അപലയല്ല വേദനകൾക്കും കുത്തുവാക്കുകൾക്കും എതിരെ കണ്ണീരല്ല മറുപടി ആയി നൽകേണ്ടത് കരുത്തുള്ള കൈകളും ശക്തമായ പ്രതിരോധവുമാണ് വേണ്ടത്. സമകാലിക വിഷയങ്ങൾ ആസ്പദമാക്കി മോഡൽ ജീവ നമ്പ്യാർ ഒരുക്കിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മൈ ഡ്രീം ഫോട്ടോഗ്രാഫിയിൽ കൂടി ഹലീൽ ആണ് ഈ മനോഹരമായ തീമിന് പിന്നിൽ. അദ്ദേഹം തന്നെ ആണ് ചിത്രങ്ങൾ പകർത്തി ഇരിക്കുന്നതും. വ്യത്യസ്തമായ തീമുകൾ ഒരുക്കുന്നതിൽ കഴിവുള്ള ഫോട്ടോഗ്രാഫർ കൂടിയാണ് ഹലീൽ. ജീവ നമ്പ്യാരും ഒപ്പം ജെൻസൻ വർഗീസുമാണ് ഫ്രെയിമിൽ ഉള്ളത്. വ്യത്യസ്തമായ തീമുകൾ കഴിവുള്ള മോഡൽ ആണ് ജീവ.
സ്ലിം ബ്യുട്ടികൾ മാത്രം ഉണ്ടായിരുന്ന വെളുത്ത പെൺകുട്ടികൾ മാത്രം ഉള്ള മോഡൽ ലോകത്തിൽ തടിയും പ്രായവും നിറവും ഒന്നും പ്രശ്നമല്ല എന്ന് എനിക്ക് മുന്നേ നിരവധി ആളുകൾ തെളിയിച്ചിട്ടുണ്ട്. ഞാനും അത് ഇപ്പോൾ പ്രാവർത്തികമാക്കി എന്ന് വേണം ജീവ ആത്മവിശ്വാസത്തോടെ പറയുന്നു.
ഓരോ പുത്തൻ ആശയങ്ങൾ കണ്ടെത്തി സമയം എടുത്താണ് ജീവ ഓരോ ഫോട്ടോഷൂട്ടുകളും ഭർത്താവിന്റെ പിന്തുണയോടെ നടത്തുന്നത്.
മോഡൽ ആയി തിളങ്ങുന്ന ജീവയുടെ ഏറ്റവും വലിയ ആഗ്രഹം കൊച്ചിയിൽ ഒരു ബ്രൈഡൽ സ്റ്റുഡിയോയാണ്. അതിനായി ഇപ്പോൾ പ്രൊഫഷണൽ മേക്കപ്പും പഠിക്കുന്നുണ്ട്. അതോടൊപ്പമാണ് ജീവ മോഡലിംഗ് കൂടി ചെയ്യുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…