മോഹിച്ചതെല്ലാം വിജയമാക്കിയവൾ; നടിയും അവിടെ നിന്ന് സംവിധായകയും മോഡലുമായി തിളങ്ങി നിൽക്കുന്ന ലക്ഷ്മി ആർ പിള്ളയുടെ വിശേഷങ്ങൾ…!!

കേരളത്തിൽ ഇന്ന് ഓരോ ദിവസവും ഒട്ടേറെ പെൺകുട്ടികളും ആൺകുട്ടികളും എല്ലാം തന്നെ മോഡലിംഗ് രംഗത്തേക്ക് എത്തുന്നുണ്ട്. പലരും വലിയ വരുമാന മാർഗമായി മോഡലിംഗിനെ കണ്ടു തുടങ്ങി കഴിഞ്ഞു. എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങി അവിടെ നിന്നും സഹ സംവിധായകയായും സൂപ്പർ താരങ്ങൾ ചിത്രങ്ങളിൽ അടക്കം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഒരാൾ പിന്നീട് മോഡലിംഗിലും സജീവമാകുകയാണ്.

കൊല്ലം പത്തനാപുരംകാരിയായ ലക്ഷ്മി ആർ പിള്ളൈ ഇന്ന് തിരക്കേറിയ മോഡലും അതോടൊപ്പം അഭിനയത്രിയുമൊക്കെയാണ്. ലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. വെറും ഒറ്റ ഡൈലോഗ് മാത്രം ഉള്ള വേഷം. എന്നാൽ ഇന്നും സിനിമ കണ്ടവർ ആണ് സീൻ മറക്കാൻ വഴിയില്ല.

ടോവിനോ തോമസ് പ്രസംഗം നടത്തുമ്പോൾ കാണികൾക്ക് ഇടയിൽ നിന്നും ചോദിക്കുന്ന ആ വൈ ലക്ഷ്മിയുടേത് ആയിരുന്നു. തുടർന്ന് യമണ്ടൻ പ്രണയ കഥയിലും അതുപോലെ തന്നെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും എല്ലാം ചെറിയ വേഷങ്ങൾ ചെയ്ത ലക്ഷ്മിക്ക് ആദ്യ ക്യാറക്ടർ റോൾ ലഭിക്കുന്നത് ഷാനിൽ മുഹമ്മദ് ഒരുക്കുന്ന അവിയൽ എന്ന ചിത്രത്തിൽ കൂടിയാണ്.

എന്നാൽ ലക്ഷ്മിയെ ആളുകൾ തിരിച്ചറിഞ്ഞത് ശെരിക്കും സോമരസം വെബ് സീരിസിന് ശേഷം ആയിരുന്നു. പ്രതികാര കഥ പറയുന്ന സോമരസത്തിൽ ബോൾഡ് ആയി ആണ് ലക്ഷ്മി എത്തുന്നത് എങ്കിൽ കൂടിയും കഥയ്ക്ക് അനുയോജ്യമായ വേഷം ആയിരുന്നു അതെന്ന് ലക്ഷ്മി ആർ പിള്ളൈ പറയുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ ചിത്രങ്ങളിലും ലക്ഷ്മി ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയിട്ടുണ്ട്.

മാമാങ്കത്തിൽ ആദ്യ ഷെഡ്യൂളിൽ അഭിനയിച്ചു എന്നാൽ പിന്നീട് ചിത്രം റീഷൂട്ട് ആകുക ആയിരുന്നു. കൂടാതെ ദുൽഖർ സൽമാൻ , ജോജു ജോർജ് , ടോവിനോ തോമസ് തുടങ്ങിയ താരങ്ങൾക്ക് ഒപ്പവും ചെറിയ വേഷങ്ങൾ ചെയ്യാൻ ഉള്ള ഭാഗ്യം ലക്ഷ്മിക്ക് തുടക്കകാലത്തിൽ തന്നെ ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പാസായ ലക്ഷ്മി ഇപ്പോൾ എറണാകുളത്ത് സെറ്റിൽഡാണ്.

സിനിമ രംഗത്തേക്ക് എത്തിയപ്പോൾ വീട്ടിൽ നിന്നും ആദ്യം എതിർപ്പുകൾ ഉണ്ടായി എങ്കിൽ കൂടിയും തന്റെ ശരികൾ എന്നും വിജയത്തിലേക്ക് എത്തിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അത് തന്റെ അമ്മക്ക് എന്നുമാറിയാം എന്നും ലക്ഷ്മി പറയുന്നു. സിനിമ ലോകത്തിൽ എത്തിയപ്പോൾ തനിക്ക് ഒട്ടേറെ നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മോശം അനുഭവങ്ങളും ഉണ്ട്. മലയാളം സിനിമ മേഖലയിൽ ഒട്ടേറെ സീനിയർ താരങ്ങൾക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് തന്നെ വലിയ സന്തോഷമുള്ള കാര്യം ആണെന്ന് ലക്ഷ്മി പറയുന്നു. എനിക്ക് മോഡൽ രംഗത്ത് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടം ട്രഡീഷണൽ , ക്ലാസ്സിക് ഫോട്ടോഷൂട്ടുകളാണ്. ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് ശ്രദ്ധ നേടാനല്ല, മറിച്ച് തന്റെ മേക്കോവറുകളിൽ മാറ്റങ്ങൾ വരുത്തിയതാണ് എന്ന് താരം പറയുന്നു.

ഒരു രാത്രിയുടെ വില ചോദിച്ചവർ തനിക്ക് ഇടയിൽ ഉണ്ടായിട്ടുണ്ട്. അതിനുള്ള മറുപടി താൻ വ്യക്തമായി കൊടുത്തിട്ടുമുണ്ട്. തന്നോട് ആ രീതിയിൽ സംസാരിച്ചവരോട് നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഉള്ളവരെ അമ്മയോ പെങ്ങളേയോ അവരെ ഏത് വിലക്കാണ് കൊടുക്കുന്നത് എന്ന് മറുചോദ്യം താൻ നടത്താറുണ്ട് എന്നും ലക്ഷ്മി പറയുന്നു.

മഞ്ജു വാര്യരെയും ശോഭനയെയും തന്റെ റോൾ മോഡലുകൾ ആണെന്ന് ലക്ഷ്മി പറയുന്നു. അവർ ചെയ്തപോലെയുള്ള ക്ലാസിക് വേഷങ്ങൾ ചെയ്യാനാണ് ഞാൻ എന്നും ആഗ്രഹിക്കുന്നത്. തന്റെ ശരീരം അല്ലെങ്കിൽ പൊക്കിൾ അടക്കം കൊള്ളാം എന്ന കമെന്റുകൾ വരുമ്പോൾ അതിനെ ഒരിക്കൽ പോലും താൻ മോശം ആയി കരുതിയിട്ടില്ല.

അതൊരിക്കലും ഒരു മോശം കമന്റ് അല്ല. എനിക്ക് പൊക്കിൾ ഉള്ളതുപോലെ എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേവൽ ഉണ്ട്. എന്തായാലും ഭാവിയിൽ മലയാളികൾക്ക് മറ്റൊരു മികച്ച നടിയെകൂടി ലഭിക്കുമെന്ന് കാത്തിരുന്നു കാണാം അല്ലെ..

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago