മലയാളികളുടെ പ്രിയ നടിമാർ ആണ് സംയുക്തയും അതോടൊപ്പം ലിസിയും. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ ഇരുവരും തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ട് താനും. യോഗയിൽ കൂടി തന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് എന്ന് സംയുക്ത പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അത്തരത്തിൽ ഉള്ള കിടിലം യോഗ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറും ഉണ്ട്.
എന്നാൽ സംയുക്ത വർമയെ കടത്തി വെട്ടുന്ന ചിത്രങ്ങളുമായി ആണ് ഇപ്പോൾ 53 വയസ്സുള്ള ലിസ്സി എത്തിയിരിക്കുന്നത്. ലിസിയുടെ യോഗ ചിത്രങ്ങൾ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ എന്ന് വേണം പറയാൻ. 1982 ൽ പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിൽ കൂടി ആണ് ലിസി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി മലയാളം ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുള്ള മോഹൻലാൽ മുകേഷ് എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിൽ ആകുകയും തുടർന്ന് പ്രിയനേ വിവാഹം കഴിക്കാൻ വേണ്ടി താരം വീടുവിട്ട് ഇറങ്ങിയതും അന്ന് ഗോസ്സിപ് കോളങ്ങളിൽ താരം നിറഞ്ഞു നിന്നിരുന്നു.
1990 പ്രിയദർശൻ വിവാഹം ചെയ്ത ലിസി ഹിന്ദു മതം സ്വീകരിക്കുകയും ലക്ഷ്മി എന്ന പേര് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് താരം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ഇരുവരും വിവാഹ മോചനം നേടിയ ശേഷം ലിസി തന്നെ പേര് ലിസി ലക്ഷ്മി എന്ന് ആക്കുകയും ചെയ്തിരുന്നു. നായികയായി തിളങ്ങി നിൽക്കുമ്പോൾ സഹ താര വേഷങ്ങളും ചെയ്യാൻ താരത്തിന് മടിയില്ലായിരുന്നു എന്നുള്ളതാണ് മറ്റൊരു സത്യം.
സിനിമയിൽ നിന്ന് പിന്മാറി എങ്കിൽ കൂടിയും ലിസ്സി തന്റെ സൗന്ദര്യത്തിൽ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ചിത്രങ്ങൾ ഇന്നും ആരാധകരെ കൊതിപ്പിക്കുന്നത് ആണ്. അന്താരാഷ്ട്ര യോഗ ദിനത്തിൽ താരം പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 53 ആം വയസിൽ താരത്തിന്റെ മെയ്‍വഴക്ക ചിത്രങ്ങൾ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…