Categories: Photo Gallery

മാളവികയുടെ പുത്തൻ സ്റ്റൈൽ കണ്ട് ഞെട്ടി ആരാധകർ; ഇൻസ്റ്റാഗ്രാം റീൽസ് വൈറൽ ആകുന്നു..!!

മലയാളത്തിൽ നിരവധി താരങ്ങൾ ആണ് ഇപ്പോൾ ഉള്ളത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത് താരങ്ങൾ മുന്നേറി വരും. ചിലർ പാതി വഴിയിൽ പൊഴിഞ്ഞു പോകും. ബാലതാരമായി എത്തിയ താരങ്ങൾ പിന്നീട് നായികയായോ നായകനായോ കാണുന്നത് വിരളമാണ്.

എന്നാൽ ബാലതാരത്തിൽ നിന്നും നായിക നിരയിലേക്ക് ഉയർന്നു വന്ന കാവ്യയെ പോലെയുള്ള താരങ്ങൾ ഉള്ള സിനിമ ലോകം തന്നെയാണ് മലയാളത്തിലേത്. അത്തരത്തിൽ എത്തിയ താരമാണ് 23 വയസുള്ള കൊടുങ്ങല്ലൂർ സ്വദേശിനിയായ മാളവിക സി മേനോൻ.

നിദ്ര എന്ന ചിത്രത്തിൽ പതിനാലാം വയസിൽ ആണ് മാളവിക അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് പൃഥ്വിരാജ് ചിത്രം ഹീറോ , അതുപോലെ 916 , തുടങ്ങിയ മലയാള സിനിമകൾ ചെയ്ത താരം പിന്നീട് മലയാളത്തിൽ നിന്നും സാധാരണ താരങ്ങളെ പോലെ തമിഴിലും തിളങ്ങി.

ഇവൻ വേറെ മാതിരി , വിഴ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജോജു ജോർജ്ജിന്റെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തി ഏറെ ശ്രദ്ധ നേടി. മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിൽ അഭിനയിച്ച താരം മോഹൻലാൽ ചിത്രം ആറാട്ടിലും മികച്ചൊരു വേഷം തന്നെയാണ് ഉള്ളത്.

നാടൻ വേഷങ്ങളിൽ പൊതുവെ കാണുന്ന താരമാണ് മാളവിക. എന്നാൽ ഇപ്പോൾ കുട്ടി നിക്കറിൽ ഉള്ള പോത്തൻ ഡാൻസ് കാണുമ്പോൾ ആരാധകർക്ക് വല്ലാത്തൊരു ഞെട്ടലും അതിശയവും തന്നെയാണ് എന്ന് വേണം പറയാൻ.

മോഡേൺ ഡ്രസിങ് കാണാൻ തങ്ങൾ കൊതിച്ചപ്പോൾ തന്നെ അങ്ങനെ എത്തിയല്ലോ എന്നാണ് ഒരാൾ പറഞ്ഞത്. വീഡിയോ കാണാം..

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago