ടോവിനോ തോമസ് നായകനായി എത്തിയ മറഡോണ ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ശരണ്യ. ആദ്യം ചിത്രം വലിയ മികച്ച അഭിനയം കാഴ്ച വെച്ച താരം കൂടി ആണ് ശരണ്യ. ഒരു പുതുമുഖ താരത്തിന്റെ യാതൊരു ആശങ്കകളും ഇല്ലാത്ത അഭിനയമായിരുന്നു ആദ്യ ചിത്രത്തിൽ.
എന്നാൽ ചിത്രം മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു മുന്നേറുമ്പോൾ ആയിരുന്നു പ്രളയം വരുന്നതും ചിത്രം തീയറ്ററുകളിൽ നിന്നും ഔട്ട് ആകുന്നതും. തുടർന്ന് താരം എത്തുന്നത് 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിൽ നായികയായി ആയിരുന്നു.
വട്ടമുഖവും ചാടിയ കവിളുകളും ഒക്കെയുള്ള ആ സുന്ദരി നായികയെ കാണാൻ കൊതിക്കുന്നവരാണ് ആരാധകർ. കൊച്ചി തൃപ്പുണിത്തുറ സ്വദേശി ആണ് ശരണ്യ. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത സാധാരണ കുടുംബത്തിൽ നിന്നും സിനിമ മോഹവുമായി ഇറങ്ങി എങ്കിൽ കൂടിയും ഒട്ടേറെ കടമ്പകൾ കടന്നു തന്നെ ആണ് ശരണ്യ അഭിനയമെന്ന തന്റെ മോഹമേഖലയിൽ എത്തുന്നത്.
കുട്ടിക്കാലം മുതൽ തന്നെ അഭിനയ മോഹം മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ കൂടിയും സ്വന്തമായി പ്രൊമോഷൻ കൊടുക്കാൻ ഉള്ള പണച്ചെലവുകൾ ഉള്ളത് കൊണ്ട് ഓഡിഷനിൽ നിരവധി പങ്കെടുത്തിട്ടുണ്ട് ശരണ്യ. ഒട്ടേറെ തവണ പോയി എങ്കിൽ കൂടിയും പരാജയം ആയിരുന്നു എല്ലാത്തിലും.
തുടർന്ന് പഠനത്തിൽ ശ്രദ്ധ കൊടുത്ത ശരണ്യ എംബിഎ പഠനം പൂർത്തിയാക്കി സ്വകാര്യ കമ്പിനിയിൽ ജോലിക്ക് കയറുകയായിരുന്നു. എന്നാൽ വീണ്ടും ഒരു ഒഡിഷനിൽ ക്ഷണം കിട്ടിയപ്പോൾ പഴയ മോഹം വീണ്ടും മനസ്സിൽ കയറി. തുടർന്ന് ഒഡിഷനിൽ വിജയം നേടിയ ശരണ്യക്ക് ലഭിച്ചത് യുവതാരം ടോവിനോ തോമസിന്റെ നായിക വേഷം ആയിരുന്നു.
അങ്ങനെ മറഡോണയിൽ കൂടി ശരണ്യ അഭിനയ ലോകത്തിൽ എത്തിയത്. വായനയും സിനിമ കാണലും യാത്രയും ഒക്കെ ആണ് ശരണ്യയുടെ ഇഷ്ട ഹോബികൾ. സിനിമ താരമായൽ നൃത്തം എന്നത് ഒരു പ്രധാന ഘടകം ആയതുകൊണ്ട് തന്നെ സംഗീതവും നൃത്തവും പഠിച്ചു. ഇപ്പോൾ താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ആണ് ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…