കുഞ്ഞുപിറന്നിട്ട് ആദ്യ ഓണം; മിയയുടെ ആഘോഷങ്ങൾ ഇങ്ങനെ..!!

482

കേരളം എന്നും എക്കാലവും ജാതിമത ഭേതമന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്നും എല്ലായിപ്പോഴും ആഘോഷിക്കുന്ന മലയാളികൾക്ക് താരങ്ങളുടെ ഓണം ആഘോഷിക്കുന്നത് എങ്ങനെ എന്നൊക്കെ അറിയാൻ വലിയ ഇഷ്ടമാണ്.

മിയ ജോർജ് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ്. എന്നാൽ മിയ ഏറെ പ്രത്യേകതകൾ ഉള്ള ഓണം ആണ് ഈ വർഷത്തേത്. തനിക്ക് കുഞ്ഞുപിറന്ന ശേഷം ഉള്ള ആദ്യ ഓണം ആയിരുന്നു ഈ വർഷത്തേത്.

സീരിയൽ രംഗത്ത് നിന്നും സിനിമ ലോകത്തേക്ക് എത്തിയ താരം ആദ്യം അഭിനയ ലോകത്തേക്ക് എത്തുന്നത് അൽഫോൻസാമ്മ എന്ന സീരിയലിൽ കൂടി ആയിരുന്നു.

2010 ൽ പുറത്തിറങ്ങിയ ഒരു സ്‌മോൾ ഫാമിലി ആണ് താരത്തിന്റെ ആദ്യ ചിത്രം. ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന ചിത്രത്തിൽ കൂടി ആണ് മിയയുടെ നായികയായി ഉള്ള തുടക്കം.

ടെലിവിഷൻ സീരിയലുകളായ അൽഫോൻസമ്മ കുഞ്ഞാലി മരക്കർ എന്നിവയിൽ അഭിനയിച്ചാണ് അവർ കരിയർ ആരംഭിച്ചത്. സൗന്ദര്യമത്സരത്തിൽ കേരള മിസ് ഫിറ്റ്നസ് 2012 തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ പ്രശസ്തിയിലേക്ക് ഉയർന്നു.

ബി.എ പൂർത്തിയാക്കി. പലായിയിലെ അൽഫോൺസ കോളേജിൽ നിന്നും ബിരുദവും പാലായിലെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.

കുറച്ചു മാസങ്ങൾക്ക് മുന്നെയാണ് മിയക്കും അശ്വിനും മകൻ പിറന്നത്. ലുക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരുനൽകിയത്. ഗർഭകാലം ആഘോഷിക്കുന്ന കാലത്തിൽ വലിയ വാർത്ത പ്രാധാന്യം കൊടുക്കാതെ കുട്ടി ജനിച്ചു ഒരു മാസത്തിന് ശേഷം ആണ് കുഞ്ഞിന്റെ ഫോട്ടോ സാമൂഹിക മാധ്യമത്തിൽ എത്തിയത്.

ആ സമയത്ത് വളരെ വലിയ അർത്ഥത്തിൽ പ്രേക്ഷകർ താരത്തെ പ്രശംസിക്കുകയും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തിരുന്നു കാരണം സ്വന്തം വ്യക്തി ജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകരോട് പറഞ്ഞു കൊണ്ടാടുന്ന സമൂഹത്തിനിടയിൽ നടി അന്ന് സ്വകാര്യ സന്തോഷങ്ങളും മറ്റും സോഷ്യൽ മീഡിയയ്ക്ക് വിട്ടുകൊടുക്കാതെ മാതൃക കാണിച്ചു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.