ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് റിമ കല്ലിങ്കൽ. മികച്ച നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധ നേടിയത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം റിമക്ക് ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.
ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008 ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
സംവിധായകൻ ആഷിക് അബുവിനെയാണ് റിമ വിവാഹം കഴിച്ചത്. നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള റിമയുടെ ചില തുറന്നുപറച്ചിലുകളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും മലയാളികൾക്ക് ഇടയിൽ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്. നൃത്തത്തിൽ തിളങ്ങി നിൽക്കുന്ന റിമ മികച്ച മോഡൽ കൂടിയാണ്.
താൻ തന്നെ ഡിസൈൻ ചെയ്ത പുത്തൻ വസ്ത്രത്തിലുള്ള ചിത്രങ്ങൾ പങ്കു വെച്ചാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. ഫീലിംഗ് ലിറ്റിൽ പിങ്ക് ടുഡേ എന്ന ക്യാപ്ഷൻ നൽകിയ ആണ് താരം പോസ്റ്റ് ആയി എത്തിയത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറൽ ആയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…