അഭിനയ മികവും അതിനൊപ്പം സൗന്ദര്യവും അത് തന്നെയാണ് പൂജ ബത്ര എന്ന താരത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കിയതും ബോളിവുഡ് സിനിമകളിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ പ്രേത്യേകിച്ച് മലയാളത്തിൽ വലിയ സ്ഥാനം ഉണ്ടാക്കി കൊടുത്തതും.
മോഡലിംഗ് രംഗത്ത് നിന്നും സിനിമ ലോകത്തിൽ എത്തിയ താരം. ആദ്യ പരസ്യ ചിത്രങ്ങളിൽ ആയിരുന്നു. പിന്നീട് ആണ് സിനിമയിൽ എത്തുന്നത്. അഭിനയ മേഖലയിൽ കഴിവ് തെളിയിച്ചതു പോലെതന്നെ പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്.
പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും താരം നേടിയിട്ടുണ്ട്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ പൂജ ഇരുപതിന് മുകളിൽ സിനിമയിൽ നായികയായി എത്തിയിട്ടുണ്ട്.
1997 ൽ പുറത്തിറങ്ങിയ വിരാസത് എന്ന സിനിമയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ പൂജ സഹ നടി വേഷത്തിൽ നിന്നും ഗ്ലാമർ കൊണ്ടും അഭിനയ മികവ് കൊണ്ടും നായിക നിരയിലേക്ക് എത്തുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഭർത്താവിനോപ്പം ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം തമിഴ് തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും താരം മുഖം കാണിച്ചിട്ടുണ്ട്. വിജയകരമായ ചിത്രങ്ങളിൽ തന്നെയാണ് മലയാളത്തിലും അഭിനയിച്ചത്. സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മലയാളത്തിൽ മോഹൻലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലാണ് താരത്തിന്റെ കഥാപാത്രങ്ങൾ ഉള്ളത്. വളരെ കുറച്ചു വേഷങ്ങൾ മാത്രമാണ് മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിലും ആരാധകരുണ്ട്.
അഞ്ചടി ഒമ്പതിഞ്ച് പൊക്കം ഉണ്ടായിരുന്നു പൂജക്ക്. ഇപ്പോൾ തന്റെ 46 ആം വയസിലും സൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുമ്പോൾ ദാമ്പത്യ ജീവിതം അത്ര ശുഭമായിരുന്നില്ല. സോനു എസ് അഹുലുവാലിയയെ 2002 ൽ വിവാഹം കഴിച്ച പൂജ ആ ബന്ധം 2011 അവസാനിപ്പിച്ചു. തുടർന്ന് 43 ആം വയസിൽ ബോളിവുഡ് നടൻ നവാദ് ഷായെ വിവാഹം കഴിക്കുന്നത്.
2019 ൽ ആയിരുന്നു ഈ വിവാഹം. മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ കീർത്തി ചക്ര , ഇൻസ്‌പെക്ടർ ഗരുഡ് തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ എത്തിയ താരം ദർബാർ സുൽത്താൻ തുടങ്ങിയ നിരവധി തമിഴ് സിനിമകളിലും ഡോൺ 2 അടക്കം ഷാരൂഖ് ഖാനൊപ്പവും കൂടാതെ തെലുങ്കിലും കന്നടയിലും എല്ലാം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…