ഇടിവെട്ട് ലുക്കിൽ ക്വീൻ നായിക സാനിയ അയ്യപ്പൻ; ഫോട്ടോ ഗാലറി കാണാം..!!

302

ക്വീൻ എന്ന ഒറ്റ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം പിടിച്ച നടിയാണ് സാനിയ അയ്യപ്പൻ. ബാല്യകാല സഖി, എന്ന് നിന്റെ മൊയ്‌ദീൻ, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും മുൻനിര നടിമാരുടെ നിരയിലേക്ക് എത്തിയത് ക്വീൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ജയസൂര്യ നായകനായി എത്തുന്ന പ്രേതം 2ഉം മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറും ആണ് ഇനി വരാൻ ഇരിക്കുന്ന സാനിയ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ.

മികച്ച ഒരു നർത്തകി കൂടിയ സാനിയ അമൃത ചാനൽ നടത്തിയ സൂപ്പർ ഡാൻസർ 6ൽ വിജയി ആയിരുന്നു. മഴവിൽ മനോരമ നടത്തിയ ഡി ഫോർ ഡാൻസിലും സാനിയ പങ്കെടുത്തിട്ടുണ്ട്. ഫ്ലവേർസ് ടിവിയുടെ മികച്ച പുതുമുഖ താരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട് പതിനാറ് വയസ്സുള്ള ഈ കൊച്ചുമിടുക്കി.

You might also like