Food and Recipes

കുന്നുംകുളം ഐശ്വര്യ എന്ന് കളിയാക്കിയവരെ ഞെട്ടിച്ചു വീണ്ടും മലയാളിയുടെ ഐശ്വര്യ റായിയുടെ ഫോട്ടോഷൂട്ട്..!!

ഇപ്പോൾ ദേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ട് ഇരിക്കുന്നത് ഈ ഐശ്വര്യ റായി ആണ്. ബോളിവുഡ് സുന്ദരിയെ പോലെ തന്നെ ഇരിക്കുന്ന ഈ തൊടുപുഴക്കാരി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയി മാറുന്നത്. ഒന്ന് സുന്ദരി ആകാൻ നോക്കിയാൽ പലരും പലപ്പോഴും തോന്നുന്ന കാര്യം ആണ് നീയൊക്കെ വലിയ ഐശ്വര്യ റായി ആണോ എന്നാണോ വിചാരം. എന്നാൽ ഈ തൊടുപുഴക്കാരി അമൃത ഇരിപ്പിലും നിപ്പിലും എല്ലാം സാക്ഷാൽ ഐശ്വര്യ റായി ആയി തന്നെ തോന്നും. നീല കണ്ണുകളുള്ള നീണ്ടു മെലിഞ്ഞ ലോകസുന്ദരി ഐശ്വര്യ റായ്. ലോകത്താകമാനം അനേകായിരങ്ങള്‍ ആരാധിക്കുന്ന അഭിനേത്രി.

അങ്ങനെയുള്ള നടിയോട് രൂപസാദൃശ്യവുമായി കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഐശ്വര്യയെന്ന തൊടുപുഴക്കാരി. ടിക് ടോക്കിലെ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത് അമ്മൂസ് അമൃതയെന്നാണ്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അമൃത പരസ്യ ചിത്രങ്ങളിലും ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. പിക്കാസോ എന്ന ചിത്രത്തില്‍ നായികയായെത്തിയ അമൃത കൂടുതല്‍ സിനിമാ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം വൈറൽ ആയതോടെ കുന്നംകുളം ഐശ്വര്യ എന്നൊക്കെ താരത്തിനെ പലരും കളിയാക്കാൻ തുടങ്ങി.

ഇതോടെ താരം വീണ്ടും അതിശയിപ്പിക്കുന്ന ഐശ്വര്യ റായി മേക്കോവറിൽ ഫോട്ടോഷൂട്ടുമായി എത്തിയത്. മമ്മൂട്ടിയുടെ മേജർ ബാലയോട് ഇഷ്ടമാണെന്ന് പറയുന്ന മീനാക്ഷിയുടെ മുഖഭാവങ്ങളെല്ലാം അപ്പാടെ പകർത്തിയിട്ടുണ്ട് അമൃത. കൂടാതെ രാവണിലെ വിക്രത്തോടൊപ്പമുള്ള രംഗങ്ങളുമെല്ലാം അമൃത ടിക്ക് ടോക്ക് ചെയ്തിട്ടുണ്ട്. അമൃതയ്ക്ക് ‌ ഐശ്വര്യയുടെ ഛായയുണ്ടെന്ന് ‌ആദ്യം പറഞ്ഞത് അനിയത്തി അപർണയാണ്. രണ്ട് വർഷത്തോളമായി ടിക് ടോക്ക് വീഡിയോസ് ചെയ്യാറുള്ള അമൃത അനിയത്തിയുടെ നിർദ്ദേശപ്രകാരമാണ് ഐശ്വര്യാ റായി അഭിനയിച്ച ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ” എന്ന ചിത്രത്തിലെ ഡയലോഗ് അഭിനയിച്ചത്.

കേരളത്തിലെ മാധ്യമങ്ങൾ മാത്രല്ല ദേശീയ മാധ്യമങ്ങൾ പോലും ഐശ്വര്യ റായിയുടെ ഈ ഫോട്ടോ കോപ്പിയെ തേടിയെത്തി. ഐശ്വര്യ റായിയുടെ ഫാൻ ക്ലബ്ബുകളും സോഷ്യൽ മീഡിയയിൽ അമൃതയുടെ വിഡിയോകൾ വ്യാപകമായി പങ്കു വയ്ക്കുന്നുണ്ട്. ട്വിറ്ററില്‍ ‘xerox’ എന്ന അടിക്കുറിപ്പോടെ പങ്കിട്ട അമൃതയുടെ വീഡിയോ നിരവധി കാഴ്ചകാരും ലൈക്കുകളുമാണ് നേടിയത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago