കടുത്ത ഹിന്ദു വിരുദ്ധ പരമാർഷവുമായി പാകിസ്ഥാൻ മന്ത്രിയുടെ വാർത്ത സമ്മേളനത്തിലെ വാക്കുകൾ വിവാദമാകുന്നു. സാംസ്കാരിക മന്ത്രിയായ ഫയ്യാസുല്‍ ഹസൻ ആണ് വിവാദ പരാമർശം നടത്തിയത്.
കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന് ഫയ്യാസുല്‍ വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. നമ്മള്‍ മുസ്ലിമുകളാണ്, നമുക്ക് ഒരു കൊടിയുണ്ട്. മൗലാ ആലിയയുടെ വീരത്വത്തിന്‍റെയും ഹസ്രത് ഉമറിന്‍റെ ശൂരത്വത്തിന്‍റെയും പതാകയാണത്.
നിങ്ങളുടെ കെെയില്‍ ഒരു പതാകയുമില്ല. ഞങ്ങളെക്കാള്‍ ഏഴുവട്ടം മികച്ചവരാണെന്ന അബദ്ധവിശ്വാസത്തിന്‍റെ ആവശ്യമില്ല. ഞങ്ങള്‍ക്കുള്ളത് ഒരിക്കലും നിങ്ങള്‍ക്കുണ്ടാവില്ല. നിങ്ങള്‍ വിഗ്രഹാരാധകരാണ് എന്നാണ് പാക് മന്ത്രി പറഞ്ഞത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായി മാറിയിരുന്നു.
ഒരാള്‍ക്കും മറ്റെരാളുടെ മതത്തെ ആക്രമിക്കാന്‍ അധികാരമില്ല. രാജ്യത്തിനായി ഒരുപാട് ത്യജിച്ചവരാണ് നമ്മുടെ ഹിന്ദു പൗരന്മാര്‍. ബഹുമാനത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രി നല്‍കുന്നത്.
പാക് പതാകയിൽ പച്ച നിറം മാത്രമല്ല ഉള്ളത്, വെള്ള നിറം ന്യൂനപക്ഷത്തെ സൂചിപ്പിക്കുന്നത് ആണെന്നും അതില്ലാതെ പതാക പൂർത്തിയാകില്ല എന്നുമാണ് പാക് ധനകാര്യ മന്ത്രി വിമർശനത്തിന് മറുപടി ആയി രംഗത്ത് എത്തിയത്.