ബിജെപിയിലേക്ക് എന്ന വാർത്ത നിരസിക്കാതെ മോഹൻലാൽ..!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മാത്രമല്ല, ദേശിയ മാധ്യമങ്ങൾ വരെ ചർച്ച ചെയ്ത വിഷയമാണ് മോഹൻലാൽ ബിജെപിയിലേക്ക് എന്നുള്ളത്. എന്നാൽ മോഹൻലാൽ ഇതിനുള്ള മറുപടി നൽകിയത് ഇങ്ങനെയും,

താൻ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്, അറിയാത്ത കാര്യങ്ങളെ കുറിച്ചു പ്രതികരിക്കാൻ കഴിയില്ല എന്നും ആയിരുന്നു മോഹൻലാൽ മനോരമക്ക് നൽകിയ മറുപടി.

എന്നാൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ പങ്കെടുക്കുന്ന വിവാദങ്ങളെ കുറിച്ചു ആദ്യം ചോദ്യങ്ങൾ ഉണ്ടായപ്പോൾ മോഹൻലാൽ ഇത്തരത്തിൽ തന്നെയാണ് മറുപടി നൽകിയത്. തനിക്ക് അറിയാത്ത കാര്യത്തെ കുറിച്ചു എങ്ങനെ പറയും എന്നായിരുന്നു മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ പിന്നീട് മോഹൻലാൽ, കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ പങ്കെടുക്കുകയായിരുന്നു.

മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ എന്ന ട്രസ്റ്റിൽ മോഹൻലാൽ ഡയറക്ടർ ബോർഡ് മെമ്പർ ആകാതെ ഇരിക്കുകയും എന്നാൽ ആർ എസ്എസ് അടക്കുള്ള ബിജെപി രാഷ്ട്രീയ സംഘടനകളോട് ചായ്വ് പുലർത്തുന്നവരാണ് ആണ് നേതൃ സ്ഥാനങ്ങളിൽ ഉള്ളത്. ആർഎസ്എസിന്റെ കേരളത്തിലെ മുതിർന്ന നേതാവും ജനം ടിവിയിലെ ഡയറക്ടർ കൂടിയ പിഇബി മേനോനും മേജർ രവിയും ഒക്കെ ബിജെപി അനുഭാവികൾ തന്നെയാണ്.

മോഹൻലാൽ മാധ്യമങ്ങളുടെ ചോദ്യത്തിന് തന്ത്രപരമായി ഒഴിഞ്ഞു മാറിയപ്പോൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാകട്ടെ മോഹന്‍ലാലിനെ ബി.ജെ.പിയിലേക്ക് സ്വാഗതവും ചെയ്തു. ലാല്‍ വന്നാല്‍ സന്തോഷമെന്നാണ് പിള്ള പ്രതികരിച്ചത്.

നിരവധി വമ്പൻ റിലീസുകൾ വരാനിരിക്കുന്ന മോഹൻലാൽ ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകൾ ദോഷകരമായി ബാധിക്കാതെ ഇരിക്കാൻ ആണ് ഇപ്പോൾ നടത്തിയ തന്ത്ര പ്രധാന പ്രസ്താവനയും എന്നും അറിയുന്നു.

ലാലിന്റെ ഫാമിലി ഫ്രണ്ടും സിനിമാ നടനുമായ സുരേഷ് ഗോപി ബിജെപി എംപി ആയിരിക്കുന്നതും മോഹൻലാൽ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള അമൃതാനന്ദമയി മഠവും ബിജെപിയുമായി അടുത്ത ബന്ധം ഉള്ളവരാണ്.

മഹാ പ്രളയം നേരിട്ട കേരളത്തിന് ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ നൽകി എങ്കിലും കൂടുതൽ സഹായങ്ങൾ മോഹൻലാൽ നൽകാൻ പോകുന്നത് ആർ എസ് എസ് നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗഡേഷൻ വഴിയാണ്.

വയനാട്ടിലേക്ക് മോഹൻലാൽ സഹായം നൽകിയത് ഈ ട്രസ്റ്റ് വഴിയായിരുന്നു, കൂടാതെ മോഹൻലാൽ ആരാധകർ നേതൃത്വം നൽകുന്ന ലാൽ കെയർ എന്ന സന്നദ്ധ സംഘടനയുടെ ദുരിതാശ്വാസ സാധന സാമഗ്രികൾ നൽകുന്നതും ഈ ഫൗഡേഷൻ വഴിയാണ്.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ലാല്‍ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ടൈംസ് നൗ ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കേരളത്തിൽ വ്യക്തമായ വേരുകൾ ഇല്ലാത്ത ബിജെപിക്ക് മോഹൻലാൽ പോലെയുള്ള വമ്പൻ സ്രാവുകൾ വഴി ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ ബിജെപിയിലേക്ക് എത്തിക്കാൻ കഴിയും എന്നും അവർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

Rumour-Mohanlal-BJP-Entry-Kerala-Politics

News Desk

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

3 days ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 months ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago