മോദി സർക്കാരിൻ്റെ അഴിമതി മാത്രം പറയാൻ ഒരു വെബ്സൈറ്റ്.
ബിജെപി സർക്കാർ ഇപ്പോഴും അഴിമതി നടത്തിയിട്ടില്ലെന്ന രീതിയിൽ വലിയ പ്രചരണമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്നും നിരവധിയായിട്ടുള്ള അഴിമതികൾ ഈ കാലയളവിൽ നടന്നിട്ടുണ്ടെന്നും തെളിയിക്കാനായി ഒരു വെബ് സൈറ്റ് തന്നെ തുറന്നിരിക്കുകയാണ്.
http://corruptmodi.com/p.html എന്ന വെബ് സൈറ്റിൽ എ മുതൽ സെഡ് വരെയുള്ള അക്ഷരങ്ങളിൽ ഏതിൽ തൊട്ടാലും ആ അക്ഷരത്തിൽ തുടങ്ങുന്ന അഴിമതിയുടെ വിവരങ്ങൾ പ്രത്യക്ഷപ്പെടും. യുപിഎ ഭരണകാലത്ത് അവരെ അധികാരത്തിൽ നിന്ന് ജനങ്ങൾ താഴെയിറക്കാൻ മുഖ്യകാരണമായിരുന്നത് അഴിമതികളാണ്. എന്നാൽ അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പി ഭരണകൂടം കഴിഞ്ഞ കോൺഗ്രസ് സഖ്യഭരണത്തെ കടത്തിവെട്ടുമെന്നാണ് ഈ വെബ് സൈറ്റ് പറയുന്നത്.
നോട്ട് കെട്ടുകൾ പുതച്ചു നിൽക്കുന്ന മോദിയുടെ ചിത്രമാണ് കവറിൽ. ഓരോ അഴിമതിയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഉൾപ്പെടെ വള്ളിപുള്ളി വിടാതെയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. റഫാൽ അഴിമതിയുടെ നാണക്കേടിൽ മുങ്ങിക്കിടക്കുന്ന ബി.ജെ.പിക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന വെബ്‌സൈറ്റിന് ഇതിനകം തന്നെ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു.http://corruptmodi.com/p.html
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…