എല്ലാം മനസിലായപ്പോൾ അവൻ മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കി; തന്റെ പ്രണയത്തെ കുറിച്ച് ജ്യോത്സന..!!

132

മലയാളികൾക്ക് ഏറെ പ്രിയമായ ഗായികമാരിൽ ഒരാൾ ആണ് ജ്യോത്സന രാധാകൃഷ്ണൻ. കുവൈറ്റിൽ ജനിച്ച ജ്യോത്സന പത്താം ക്ലാസ് വരെയും പഠിച്ചത് അബുദാബിയിൽ ആണ്. തന്റെ 20 ആം വയസിൽ ആണ് താരം പ്രണയമണിത്തൂവൽ എന്ന ചിത്രത്തിൽ കൂടി പിന്നണി ഗാനരംഗത്തിലേക്ക് എത്തിയത്.

Loading...

ചെറുപ്പം മുതൽ പാട്ടുകളോട് ഏറെ ഇഷ്ടം ഉള്ള താരം കർണാടക സംഗീതവും അതുപോലെ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. നമ്മൾ എന്ന ചിത്രത്തിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനത്തിൽ കൂടി ആണ് ജ്യോത്സന എന്ന ഗായിക ശ്രദ്ധ നേടുന്നത്. മലയാളം തമിഴ് തെലുങ്ക് അടക്കം നാപ്പത്തിൽ അധികം സിനിമകളിലും 200 ൽ അധികം ആൽബങ്ങളിലും ജ്യോത്സന പാടിയിട്ടുണ്ട്.

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയ താരം തന്നെ സകൂൾ പ്രണയത്തിന്റെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഗുജറാത്തി പയ്യനോട് എനിക്ക് ഇഷ്ടം തോന്നുന്നത്. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യൻ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ ഞാനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴൊക്കെ ഞാൻ സകൂൾ ബസിലാണ് സകൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യൻ നടന്നും.

അങ്ങനെ അവനെ കാണാൻ വേണ്ടി ഞാൻ സകൂൾ ബസ് യാത്ര ഒഴിവാക്കി ഗൾഫിലെ ആ പൊരിവെയിലത്തു നടന്നു പോകാൻ തുടങ്ങി. വെറുതെ സകൂൾ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടിൽ പറഞ്ഞ കാരണം. അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അവൻ സൈക്കിൾ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛൻ അതുവഴി വന്നു.

തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛൻ എന്നെ സ്നേഹപൂർവം ഉപദേശിച്ചു. അച്ഛന്റെ വാക്കുകൾ ഞാൻ സ്വീകരിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ഞാൻ സകൂൾ ബസിൽ യാത്ര തുടർന്നു. പിന്നീട് എന്നിലെ മാറ്റങ്ങൾ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവൻ ഇഷ്ടത്തിലായിയെന്നും ജ്യോത്സന പറയുന്നു.