മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകത്തിൽ സൂപ്പർ നായികയായി മാറിയ അമല പോൾ വീണ്ടും വിവാഹിതയായി. മുംബൈ സ്വദേശിയും ഗായകനുമായ ഭവിനിന്ദർ സിങ് ആണ് വരൻ. ത്രോബാക്ക് എന്ന ഹാഷ് ടാഗോടുകൂടി താരം തന്നെ ആണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.
അമലയുടെ ആദ്യ വിവാഹം തമിഴ് സംവിധായകൻ വിജയ് ആയിട്ട് ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിജയിയെ 2014 ൽ വിവാഹം ചെയ്തത്. തുടർന്ന് 2017 ൽ ഇരുവരും വിവാഹ മോചിതരും ആയി. തുടർന്ന് കുറച്ചു കാലങ്ങൾക്ക് മുമ്പ് തന്റെ പുതിയ പ്രണയത്തെ കുറിച്ച് അമല പറഞ്ഞിരുന്നു. അദ്ദേഹം ജോലിയും മറ്റും ഉപേക്ഷിച്ചു തന്നോടൊപ്പം ഉണ്ടെന്നു ആയിരുന്നു വെളിപ്പെടുത്തൽ.
എന്നാൽ ആരെയാണ് പ്രണയിക്കുന്നത് എന്ന് അമല അന്ന് വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി എങ്കിൽ കൂടിയും പ്രണയം ആണെന്ന് വാർത്തകൾ എത്തിയപ്പോഴും മൗനം മാത്രമായിരുന്നു ഇരുവരും.
രാജസ്ഥാനി വേഷത്തിൽ ആണ് വധൂവരന്മാർ ഉള്ളത്. ആരാധകരും സുഹൃത്തുക്കളും ഇരുവർക്കും ആശംസകൾ നൽകി എത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…