Categories: Social Media Updates

വിജയ് സേതുപതിയുടെ നായികയായി കയ്യടി നേടിയ സുന്ദരി, ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തിലേക്കും; തമിഴ് ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ ഈ താരം പാതി മലയാളി; ഗായത്രി ശങ്കറിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

ന്ന താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചു മുന്നേറുമ്പോൾ നായകനും ചാക്കോച്ചന്റെ ഡാൻസ് എല്ലാം വൈറൽ ആകുന്നതിനൊപ്പം മലയാളികൾക്ക് ഒരു പുത്തൻ നായിക കൂടി ലഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ ഒരുക്കുന്ന ചിത്രമാണ് ന്ന താൻ കേസ് കൊട്.

ഒരു റിയാട്ടയേർഡ് കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ഗംഭീര പ്രകടനത്തിൽ കൂടി മലയാളികളുടെ ചോക്കലേറ്റ് നായകൻ പുത്തൻ അഭിനയ മേഖലയിലേക്ക് ചേക്കേറിക്കഴിഞ്ഞു. ദേവദൂതർ പാടി സ്നേഹ ദൂതർ പാടി എന്ന ഗാനം വർഷങ്ങൾക്ക് ശേഷം മലയാളികൾ കണ്ടപ്പോൾ അതിനൊപ്പം മികച്ച ഒരു ഡാൻസ് പെർഫോമെൻസ് കൂടി മലയാളികൾ ഏറ്റെടുത്തു എന്ന് വേണം പറയാൻ. എന്നാൽ ഇതൊക്കെ ആണെങ്കിൽ കൂടിയും സിനിമ പ്രേക്ഷകർ സ്വീകരിച്ചതോടെ എല്ലാവരും ശ്രദ്ധിച്ച മറ്റൊരു മുഖമാണ് നായികയുടേത്.

തമിഴ് സിനിമ പ്രേമികൾ ഈ താരത്തിനെ കണ്ടിട്ടുണ്ടെങ്കിലും കൂടിയും താരത്തിന്റെ ആദ്യ മലയാളം ചിത്രമാണ് ന്ന താൻ കേസ് കൊട്. മലയാളത്തിലേക്ക് ആദ്യമായി ആണ് അഭിനയിക്കാൻ എത്തുന്നത് എങ്കിൽ കൂടിയും പാതി മലയാളി ആണ് ഗായത്രി ശങ്കർ. നായകനായ കുഞ്ചാക്കോ ബോബന്റെ ഭാര്യയെ ദേവിയുടെ വേഷത്തിൽ ആണ് ഗായത്രി ചിത്രത്തിൽ എത്തുന്നത്. തമിഴ് സ്വദേശിയുടെ വേഷത്തിൽ ആണ് താരം ചിത്രത്തിൽ അഭിനയിക്കുന്നതും.

ഈ അടുത്ത കാലത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ കമൽ ഹസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് ഗായത്രി ആയിരുന്നു. ഇരുപത്തിയൊമ്പത് വയസുള്ള താരം തിരുവനന്തരപുരം സ്വദേശിയാണ്.

2012 ൽ പുറത്തിറങ്ങിയ 18 വയസ്സ് എന്ന തമിഴ് ചിത്രത്തിൽ കൂടി ആയിരുന്നു ഗായത്രി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടുന്നത് വിജയ് സേതുപതി നായകനായി എത്തിയ നാടുവില കൊഞ്ചം പക്കത്താ കാണോം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് റമ്മി എന്ന വിജയ് സേതുപതി ചിത്രത്തിലും താരം നായികയായി എത്തി.

വിജയ് സേതുപതിക്കൊപ്പം പുരിയാത പുതിർ, ഒരു നല്ല നാൾ പാത്ത് സോൽറെൻ, സീത കത്തി, സൂപ്പർ ഡീലക്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്ത മറ്റൊരു കഥാപാത്രം സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യ വേഷം ആയിരുന്നു.

ദൃശ്യത്തിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; എന്നാൽ നൂറുകോടി നേടിയ ആ ചിത്രം മൂന്നുകോടി പോലും നേടില്ലായിരുന്നു എന്ന് നിർമാതാവിനെ വെളിപ്പെടുത്തൽ; തന്നിൽ നിന്നും ചിത്രം കൈവിട്ട് പോയതിനെങ്ങനെ എന്നും താരം..!!

ഈ ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രമായി തിളങ്ങിയതോടെ ആയിരുന്നു ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിലേക്ക് സംവിധായകൻ രതീഷ് പൊതുവാൾ തിരഞ്ഞെടുക്കുന്നത്. തമിഴകത്തെ നിന്നും മലയാളത്തിലേക്ക് മറ്റൊരു നായികാ കൂടി എത്തുമ്പോൾ മികച്ച അഭിനയ പ്രതിഭ ഇനി തമിഴിനൊപ്പം മലയാളത്തിലും തിളങ്ങും.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago