Categories: Social Media Updates

എല്ലാം ഗെയിംപ്ലാൻ ആയിരുന്നു; മജിസയയെ നൈസായി ഒഴുവാക്കി ടിമ്പൽ; കട്ട ഫ്രണ്ട് എന്നൊക്കെ പറഞ്ഞത് വെറുതെ; മജിസിയ ഭാനുവിന്റെ വാക്കുകൾ..!!

ബിഗ് ബോസ് സീസൺ 3 യിലെ ദേഷ്യക്കാരിയും തന്നിഷ്ടക്കാരിയും ആയി ആയിരുന്നു എതിർ മത്സരാർത്ഥികൾ ഡിംപിളിനെ കണ്ടത്. എന്നാൽ തുടക്കം മുതൽ ബിഗ് ബോസ് വീട്ടിൽ ശക്തയായ മത്സരാർത്ഥി ആയ ടിമ്പലിനെ സുഹൃത്തായി കണ്ടത് മജസിയ ഭാനു മാത്രം ആയിരുന്നു. എന്നാൽ പാതി വഴിയിൽ മജസിയ പുറത്തേക്ക് പോയപ്പോൾ ടിമ്പലിന് കൂട്ടായി മണിക്കുട്ടൻ ഉണ്ടായിരുന്നു.

എന്നാൽ പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയ ടിമ്പലിനെ പലപ്പോഴും ഫോണിൽ വിളിച്ചു എങ്കിൽ കൂടിയും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ല എന്നാണ് മജൻസിയ പറയുന്നത്. ടിമ്പൽ ഫാൻസ്‌ തന്നോട് ആണ് അവളുടെ വിശേഷങ്ങൾ ഇപ്പോഴത്തെ കാര്യങ്ങൾ എല്ലാം ചോദിക്കുന്നത്. എന്നാൽ തനിക്ക് ഇപ്പോൾ മറുപടി ഒന്നും കൊടുക്കാൻ കഴിയുന്നില്ല.

ഷോയിൽ നിന്ന സമയത്ത് മജൻസിയ പുറത്തേക്കു പോയി എങ്കിൽ കൂടിയും പലപ്പോഴും മൈക്കിന് മുന്നിൽ മജൻസിയയെ കുറിച്ച് പറയാറുണ്ട് എങ്കിൽ കൂടിയും ഇതെല്ലാം വെറും ഫേക്ക് ആയിരുന്നു എന്നാണു മജൻസിയ പറയുന്നത്. താൻ വിളിക്കുമ്പോൾ ടിമ്പൽ ഫോൺ എടുക്കുന്നില്ല. ഒരു ദിവസം ഫോൺ വിളിച്ചപ്പോൾ ഫോൺ എടുത്തു എന്നും ഇപ്പോഴും ഇങ്ങനെ വിളിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു തിങ്കൾ തന്നോട് ചൂടായി എന്നും മജൻസിയ പറയുന്ന വോയിസ് ക്ലിപ്പ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്.

ബിഗ് ബോസിൽ വച്ചാണ് ഡിംപലിനെ പരിചയപ്പെടുന്നത്. അവളെപ്പോലെ തന്നെ എനിക്കും പേഴിസണാലിറ്റിയും വാല്യൂവും ഉണ്ട്. അവളുടെ യൂണിഫോം പ്രശ്‌ന൦ നടക്കുന്ന സമയത്ത് ഈ പറയുന്ന മണിക്കുട്ടൻ പോലും അവൾക്കൊപ്പം ഉണ്ടായിരുന്നില്ല. മണിക്കുട്ടന് എല്ലാത്തിനും സൂര്യയായിരുന്നു. ഞാൻ ഷോയിൽ നിന്നും പുറത്തയ ശേഷമാണ് മണിക്കുട്ടനുമായി കട്ട കൂട്ടുകാരായി.

ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയം വരെ നിന്റെ ഫ്രണ്ട് ആരാ ഡിംപു ഡിംപുവിന്റെ ഫ്രണ്ട് ആരാ ബാനു അങ്ങനെയായിരുന്നു. എന്റെ സൗഹൃദം എന്താണെന്ന് എനിക്കറിയാം. അത് അവളുടെ അവസ്ഥ കൊണ്ടാകും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. ഒരുപാട് സ്ഥലത്ത് അവൾ ആക്റ്റിവാണ്. ഒരു കൺസിഡറേഷൻ എനിക്ക് തരാമായിരുന്നു. ഡിംപൽ നാട്ടിലെത്തി എന്ന് എനിക്ക് വിവരം ലഭിച്ചിരുന്നു. നാട്ടിലും അവർക്കെന്തൊക്കെയോ ചടങ്ങുകൾ ഉണ്ട്. അവര് അത്യാവശ്യം ഓക്കെയാണ്.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ സങ്കടമുണ്ട്. ഷോയിൽ നിന്നും പുറത്തിറങ്ങി ആദ്യം പോയത് ഡിംപലിന്റെ വീട്ടിലേക്കാണ് എന്നും ബാനു പറയുന്നു. കോഴിക്കോടേക്കാണ്‌ ആദ്യം ടിക്കറ്റ് കിട്ടിയത്. അത് ഞാൻ കൊച്ചിയിലേക്ക് മാറ്റി. ഡിംപലിന്റെ വീട്ടിൽ പോകണം. ചേച്ചിയെ കണ്ട് അവളുടെ വിശേഷങ്ങൾ പറയണം.

അവളുടെ വീട്ടിൽ രണ്ട് ദിവസം നിന്നിട്ടേ പോകൂ എന്നൊക്കെ കരുതി അങ്ങോട്ടാണ് ആദ്യം പോയത്. ഇത്രയും ദിവസം മാറി നിന്നിട്ട് ആദ്യം ഞാന്‍ പോയത് അവരുടെ വീട്ടിലേക്കായിരുന്നു. ഇതൊക്കെ പറഞ്ഞു കൂട്ടത്തിലുള്ള ആളുകളൊക്കെ കളിയാക്കിത്തുടങ്ങി. നിനക്കറിയാഞ്ഞിട്ടാണ് സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം പ്ലാൻ ആണ്, അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നും എന്നുമാണ് വോയിസ് ക്ലിപ്പിൽ ബാനു പറയുന്നത്.

ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഡിംപലിനെയും സഹോദരിയെയും അണ്‍ഫോളോ ചെയ്തിരിക്കുകയാണ് മജസിയ ഭാനു. എന്നാൽ ടിമ്പലിന്റെ അക്കൗണ്ട് നേരത്തെ മുതൽ മനേജ്‌ ചെയ്തിരുന്നത് സഹോദരി തിങ്കൾ ആയിരുന്നു. അതുപോലെ തിങ്കൾ പറയുന്നത് അച്ചന്റെ വിയോഗത്തിന്റെ വിഷമത്തിൽ നിന്നും ടിമ്പൽ ഇതുവരെ ഔറത്തു വന്നിട്ടില്ല എന്നാണ് തിങ്കൾ പറയുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

6 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

6 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago