അങ്ങനെ 2019 ലോകകപ്പിന് ഒരു പ്രത്യേകതകൂടി, ലോകകപ്പിൽ ആര് ജയിച്ചാലും ആദ്യമായി കിരീടം നേടുന്ന ടീം ആയി മാറും.
ശക്തരായ ഓസീസിന് ആതിഥേയർ ആയ ഇംഗ്ലണ്ട് നിഷ്പ്രയാസം ആണ് കീഴടക്കിയത്. മറ്റൊരു ടീമിനും നേടാൻ കഴിയാത്ത റെക്കോര്ഡുമായി ആണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തുന്നതും.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആണ് ആസ്‌ട്രേലിയ സെമിയിൽ തോൽക്കുന്നത്, 49 ഓവറിൽ 223 റൺസ് നേടിയ ഓസ്‌ട്രേലിയ മുന്നിൽ വെച്ച വിജയ ലക്ഷ്യം ഇംഗ്ലണ്ട് വെറും 32 ഓവറിൽ പിന്നിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീമിന്റെ ഓപ്പണിങ് നിര തകർന്ന് അടിഞ്ഞപ്പോൾ, സ്മിത്ത് (85) നടത്തിയ രക്ഷാപ്രവർത്തനം ആണ് ഓസീസിന് ഭേദപ്പെട്ട റൺസ് നേടിക്കൊടുത്തത്.
ഓസീസ് റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ, ഇംഗ്ലണ്ട് വെറും 32.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കൈവരിക്കുക ആയിരുന്നു.
സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ന്യൂസിലാൻഡ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…