ആ റെക്കോർഡ് തകർക്കാൻ രോഹിത് ശർമ്മയ്ക്ക് മാത്രമേ കഴിയൂ; വാർണർ പറയുന്നത് ഇങ്ങനെ..!!

103

ഇന്ത്യയുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗ് ആണ് തനിക്ക് ടെസ്റ്റ് കളിക്കാൻ ഉള്ള പ്രചോദനം എന്ന് പറയുന്ന ഡേവിഡ് വാർണർ. പാകിസ്താന് എതിരെ മിന്നുന്ന 300 റൺസ് സെഞ്ചുറി നേടിയ വാർണർ പറയുന്നത്. 400 റൺസ് എന്ന ലാറയുടെ റെക്കോർഡ് തകർക്കാൻ ഇന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും കഴിവ് ഉള്ളത് രോഹിത് ശർമയ്ക്ക് ആണെന്ന് വാർണർ പറയുന്നു.

2004 ൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രെയിൻ ലാറ ഇന്ഗ്ലണ്ടിന്‌ എതിരെയാണ് 400 റൺസ് എടുത്തു പുറത്താവാതെ നിന്നത്. ഇതാണ് ഇതുവരെയുള്ള ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് വ്യക്തിഗത സ്കോറും.

“ഇത് തകർക്കാൻ കഴിയുന്ന ഒരാൾ രോഹിത് ശർമയാണ്. നീണ്ട ഇന്നിങ്‌സുകൾ കളിക്കുക എന്നുള്ളത് അതികഠിനം ആണ്. ഇന്നിങ്‌സ് പുരോഗമിക്കുന്തോറും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കളിയ്ക്കാനോ ഷോട്ടുകൾ കണ്ടെത്താനോ കഴിയില്ല. ലാറയുടെ റെക്കോർഡ് തകർക്കാൻ തനിക്ക് കഴിയും എന്ന് താൻ വിശ്വസിക്കുന്നില്ല” എന്നാണ് വാർണർ പറയുന്നത്.

You might also like