ലോകകപ്പ് കഴിഞ്ഞതിനു ശേഷം ധോണി കളിക്കാൻ ഇറങ്ങാത്തത്തിന്റെ നിരാശയിൽ ക്രിക്കെറ്റ് പ്രേമികൾക്കും ആരാധകർക്കും ഉണ്ട്. എന്നാൽ ഇപ്പോഴിതാ ഈഡൻ ഗാർഡനിൽ ഡേ നൈറ്റ് മാച്ചിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ കൂൾ ക്യാപ്റ്റനും ഉണ്ടാവും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ.
ലോകകപ്പിന് ശേഷം മൂന്നു പരമ്പരകൾ ഇന്ത്യ കളിച്ചു എങ്കിൽ കൂടിയും ഒന്നിലേക്കും ധോണിയെ പരിഗണിച്ചില്ല എന്നുള്ളത് ശ്രദ്ധേയമാണ്. എന്നാൽ റാഞ്ചിയിൽ നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് കളിയുടെ അവസാന ദിവസം ധോണി ഇന്ത്യൻ ഡ്രസിങ് റൂമിൽ എത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.
എന്നാൽ ഇനി നടക്കാൻ ഇരിക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റ് മാച്ചിൽ മറ്റൊരു വേഷത്തിൽ ധോണി എത്തുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. കമന്ററി പറയാൻ ആണ് ധോണി എത്തുന്നത്. ഇന്ത്യയിലേ മുൻ ടെസ്റ്റ് ക്യാപ്റ്റന്മാർ എല്ലാം എത്തും എന്നാണ് അറിയുന്നത്. സച്ചിൻ ദ്രാവിഡ് അതോടൊപ്പം വിവിസ് ലക്ഷ്മൺ ഹർഭജൻ എന്നിവരും ഉണ്ടാവും. ഇതിനൊപ്പം ധോണികൂടി വേണം എന്നാണ് സ്റ്റാർ സ്പോർട്സ് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയുമായി ചർച്ച നടത്തിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ധോണിയുടെ തീരുമാനം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകൻമാരെയെല്ലാം കമൻററി ബോക്സിൽ എത്തിക്കാനാണ് ബ്രോഡ്കാസ്റ്റേഴ്സായ സ്റ്റാർ സ്പോർട്സിൻെറ നീക്കം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…