കൂറ്റൻ അടികൾ കൊണ്ട് ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഋഷഭ് പന്ത്, തുടർന്ന് വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി 20 മത്സരത്തിൽ ശോഭിക്കാൻ കഴിഞ്ഞില്ല, ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ആദ്യ രണ്ട് കളികൾ വമ്പൻ അടികൾക്ക് ശ്രമിച്ച് ചെറിയ റൺസിന് പുറത്തായ പന്തിന് ഒരിക്കൽ കൂടി അവസരം നൽകിയ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിയായി എന്നുള്ള രീതിയിൽ തന്നെയാണ് ഋഷഭ് പന്ത് മൂന്നാം കളിയിൽ ബാറ്റ് വീശിയത്.
42 പന്തിൽ 65 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്ത് ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന വ്യക്തിഗത റൺസ് എന്ന നേട്ടവും ഇന്നലെ വിൻഡീസിനെതിരെ സ്വന്തമാക്കി. 2017ൽ ബംഗലൂരുവിൽ ദക്ഷിണാഫ്രിക്കക്കെതിരെ എം എസ് ധോണി നേടിയ 56 റൺസായിരുന്നു ഇതിന് മുമ്പ് ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന നേട്ടം.
കൂടാതെ, ടി20 പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കുകയും ചെയിതു. ആദ്യ രണ്ട് മത്സരങ്ങളിൽ 0, 4 എന്നിങ്ങനെ ആയിരുന്നു പന്ത് നേടിയത്, എന്നാൽ മൂന്നാം മത്സരത്തിൽ വളരെ ശ്രദ്ധയോടെയാണ് പന്ത് ബാറ്റ് വീശിയത്. ധോണിയുടെ പിൻഗാമിയായി താൻ യോഗ്യൻ എന്ന് തെളിയിക്കുന്നത് തന്നെ ആയിരുന്നു പന്തിന്റെ പ്രകടനം.
ആദ്യം ബാറ്റ് ചെയിത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയപ്പോൾ 5 ബോൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം, മൂന്ന് ഓവറിൽ 4 റൺസ് മാത്രം കൊടുത്ത് 3 വിക്കറ്റ് എടുത്ത ദീപക് ചഹാർ ആണ് കളിയിലെ താരം, കൃനാൽ പാണ്ഡ്യയാണ് പരമ്പരയിലെ താരം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…