171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് എല്ലാം എളുപ്പമാക്കി നൽകാൻ ഇന്ത്യൻ ഫീൽഡർന്മാർ തയ്യാറായിരുന്നു എന്ന് വേണം പറയാൻ. നിശ്ചിത 20 ഓവറിൽ ജയിക്കാൻ 171 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് 9 ബോള് ബാക്കി നിൽക്കെ വിജയം നേടാൻ കഴിഞ്ഞു.
അര്‍ധ സെഞ്ചുറിവീരന്‍ സിമ്മന്‍സിന്‍റെയും നിക്കോളസ് പുരാന്‍റെയും വെടിക്കെട്ടില്‍ എട്ട് വിക്കറ്റിനാണ് വിൻഡീസ് അനായാസ വിജയം സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.
മുൻപ് വെസ്റ്റിൻഡീസിനെയും ന്യൂസീലൻഡിനെയും ഇന്ത്യ ഇവിടെ തോൽപ്പിച്ചിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ഇന്ത്യയ്ക്കൊപ്പമെത്തി (1-1). ഭുബനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ 2 ക്യാച്ചുകൾ ആണ് വിട്ടുകളഞ്ഞത്.
സിമൻസ് നൽകിയ ക്യാച്ച് വാഷിങ്ടൺ സുന്ദറും എവിൻ ലൂയിസിന്റെ ക്യാച്ച് ഋഷിദ് പന്തും ആണ് വിട്ടുകളഞ്ഞത്. സിമെൻസ് 67 റൺസ് ആണ് നേടിയത്. ലൂയിസ് 40 റൺസും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…