Categories: Sports

സെമി സാധ്യതകൾ മങ്ങി; സൂപ്പർ ടീം ആയി പോയിട്ടും ഒന്നും നേടാൻ കഴിയാതെ മടങ്ങേണ്ടി വരുമോയെന്ന നിരാശയിൽ ഇന്ത്യൻ ആരാധകർ..!!

കോച്ചായി രവി ശാസ്ത്രി , മെന്ററായി ധോണി , ക്യാപ്റ്റൻ ആയി കിംഗ് കോഹ്ലി ഒപ്പം ഹിറ്റ് മാൻ രോഹിത് ശർമയും ബൂം ബൂം ബുമ്രയും എല്ലാമുണ്ടായിട്ടും വിജയം എന്നത് 20 – 20 ലോകകപ്പിൽ ഇന്ത്യക്ക് സ്വപ്നമായി മാറുകയാണ്.

വരും കളികൾ 3 എണ്ണം ഉണ്ടെങ്കിൽ കൂടിയും അവ മൂന്നും ജയിച്ചാൽ മാത്രം ഇന്ത്യൻ ടീം സെമി കാണില്ല. വലിയ മാർജിനിൽ തോൽപിക്കണം. ആദ്യ മത്സരത്തിൽ ചിര വൈരാഗികളായ പാകിസ്ഥാനോട് തോൽവി സമ്മതിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജയിക്കും എന്ന് തന്നെ ആയിരുന്നു എല്ലാബരുടെയും പ്രതീക്ഷ.

എന്നാൽ 2003 നു ശേഷം ഐ സിസി ടൂർണമെന്റിൽ ന്യൂസിലൻഡിനെ തോൽപ്പിക്കാൻ കഴിയുന്നില്ല എന്നുള്ളത് വീണ്ടും ലോകോത്തര ടീം ആയ ഇന്ത്യക്ക് നാണക്കേട് തന്നെയാണ്. താരതമ്യേന വലിയ ബുദ്ധിമുട്ട് ഇല്ലാത്ത പൂളിൽ ആയിട്ട് കൂടി വിജയം നേടാൻ ഇന്ത്യക്കു കഴിയുന്നില്ല.

അതുപോലെ കളിക്കുന്ന എല്ലാ കളിക്കാരും ഐപിഎൽ ഇതേ ഗ്രൗണ്ടിൽ കളിച്ച എക്സ്പീരിയൻസ് ഉണ്ടായിട്ട് കൂടി വിജയം അകലെ മാറി നിൽക്കുകയാണ്. ഇനി ഇന്ത്യക്കു കളി ഉള്ളത് അഫ്ഗാനിസ്ഥാൻ , നമീബിയ , സ്കോട്ട്ലൻഡ് എന്നീ ടീമുകളുമായി ആണ്.

അഫ്ഘാനിസ്ഥാൻ ഒക്കെ വമ്പൻ കളികൾ പുറത്തെടുക്കാൻ കെൽപ്പുള്ള ടീം ആയി ഉയർന്നപ്പോൾ ഇപ്പോൾ പോയിന്റ് പട്ടികയിൽ 2 വിജയങ്ങൾ നേടി രണ്ടാം സ്ഥാനത്തിൽ ആണ് ഉള്ളത്. ന്യൂസിലാൻഡ് ആദ്യ കളിയിൽ പാകിസ്ഥാനോട് 5 വിക്കറ്റിന് തോറ്റപ്പോൾ രണ്ടാം കളി ജയിച്ച് മൂന്നാം സ്ഥാനത്തിൽ ആണ് ഉള്ളത്.

നമീബിയക്ക് പോലും ഒരു വിജയം ഉണ്ടായപ്പോൾ നാലാം സ്ഥാനത്തിൽ ആണ് ഉള്ളത്. ഇനിയുള്ള കളികൾ വമ്പൻ മാർജിനിൽ ജയിച്ചാൽ മാത്രമാണ് ഇന്ത്യക്ക് സെമി സാധ്യത ഉള്ളത്. നവംബർ 3 നു അഫ്ഗാനിസ്ഥനുമായി ആണ് ഇന്ത്യയുടെ മൂന്നാം മത്സരം.

ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ടോസ് നഷ്ടമായപ്പോൾ തന്നെ ഇന്ത്യ തോൽവി സമ്മതിച്ചതാണ് കളിക്കാൻ ഇറങ്ങിയത്. ഐപിഎല്ലിൽ മിന്നും പ്രകടനങ്ങൾ കാണിക്കുന്ന താരങ്ങൾ ബാറ്റ് എവിടെയാണ് എന്ന് പോലും അറിയാത്ത കളിയാണ് കളിച്ചത്.

ട്വന്റി 20 ലോകകപ്പിൽ ഇൻഡ്യയുടെ രണ്ടാം മത്സരത്തിലും ദയനീയ പരാജയം. മത്സരത്തിൽ 33 ബോൾ ബാക്കി നിൽക്കെ ന്യൂസിലാൻഡ് 8 വിക്കറ്റിന്റെ അനായാസ വിജയം നേടിയത്. ലോകത്തിൽ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുമായി ലോകകപ്പ് കളിക്കാൻ എത്തിയ ഇന്ത്യൻ ടീം ചിരവൈരാഗികൾ ആയ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് ഇപ്പോൾ ന്യൂസിലൻഡിനോട് തോൽക്കുന്നത്.

രണ്ടാം മത്സരത്തിലും ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റിംഗ് ഇറങ്ങുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെ ആണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. സൂര്യ കുമാർ യാദവിന് പകരം ഇഷാൻ കിഷനും ഭുബനേശ്വർ കുമാറിന് പകരം ഷാഹുൽ ടാക്കൂറുമാണ് മത്സരത്തിൽ ഇറങ്ങിയത്.

രോഹിത് ശർമയ്ക്ക് പകരം ഓപ്പണിങ് ഇറങ്ങിയത് ഇഷാൻ കിഷനും രാഹുലും ആയിരുന്നു. എന്നാൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 8 ബോളിൽ നാല് റൺസ് മാത്രം നേടാൻ ആണ് ഇഷാന് കഴിഞ്ഞത്. രാഹുൽ 16 പന്തിൽ 18 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 14 റൺസ് നേടി.

26 റൺസ് നേടിയ ജഡേജയാണ് ടോപ് സ്‌കോറർ. ഹർദിക് പാണ്ട്യ 23 റൺസ് നേടി. അതെ സമയം ബോൾട്ട് 3 വിക്കറ്റ് നേടി. സോധി രണ്ട് വിക്കറ്റ് നേടിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടാൻ ആയിരുന്നു ഇൻഡ്യക്ക് കഴിഞ്ഞത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓപ്പണിങ് ബാറ്റർ മിച്ചൽ 49 റൺസ് നേടി.

ഗുപ്റ്റിൽ 20 റൺസ് നേടി. ഇന്ത്യക്കു വേണ്ടി ബുംറ 2 വിക്കറ്റ് നേടിയപ്പോൾ ഹർദിക് പാണ്ട്യ ഏറെ കാലങ്ങൾക്ക് ശേഷം ബൗൾ ചെയ്തു. രണ്ട് ഓവർ ബൗൾ ചെയ്ത താരം 17 റൺസ് ആണ് കൊടുത്തത്. വിജയ റൺസ് നേടിയത് കെയിൻ വില്ലിംസൺ 33 റൺസ് നേടി.

എന്തായാലും കോഹ്ലി അവസാനമായി ക്യാപ്റ്റൻ ആയി കളിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ഒരു കറുത്ത അധ്യായമായി കോഹ്ലിയുടെ ക്രിക്കറ്റ് ജീവിതത്തിൽ ഉണ്ടാവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ആരാധകർ.

News Desk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

3 days ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

4 days ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

1 week ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

1 month ago