ശരിക്കും ഐപിൽ ജയിക്കാൻ അർഹരായവർ കൊൽക്കത്തയാണ്; ധോണിയുടെ വാക്കുകൾ ഇങ്ങനെ..!!

91

2021 ഐപിഎൽ കിരീടം അങ്ങനെ ധോണി സ്വന്തമാക്കി കഴിഞ്ഞു. വമ്പൻ വിജയം തന്നെയാണ് നേടിയത്. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേർസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. എന്നാൽ ഇയാൻ മോർഗൻ എടുത്ത ആ തീരുമാനം പാളിപ്പോയി.

വമ്പൻ അടികളിൽ കൂടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 193 എന്ന വിജയ ലക്ഷ്യം ആണ് കൊൽക്കത്തയ്ക്ക് മുന്നിൽ വെച്ചത്. 27 റൺസ് വിജയം ചെന്നൈ നേടുകയും വീണ്ടും ഒരു കിരീടം കൂടി ചെന്നൈ തങ്ങളുടെ ഷെൽഫിൽ വെക്കുകയും ചെയ്തു.

എന്നാൽ വിജയം നേടിയ ധോണിയോട് സമ്മാനദാന ചടങ്ങിൽ ഹർഷ ഭോഗ്ലെയുടെ ചോദ്യത്തിന് വിചിത്രമായ മറുപടി ധോണി നൽകിയത്. കഴിഞ്ഞ വർഷത്തെ വമ്പൻ തകർച്ചയിൽ ഇന്നും എങ്ങനെ ആണ് ഇങ്ങനെയൊരു വലിയ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്.

എന്നാൽ ഇതിനു ധോണി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് വിജയത്തെ കുറിച്ച് പറയുന്നതിന് മുന്നേ കൊൽക്കത്തയെ കുറിച്ച് രണ്ടു വാക്കുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഐ പി എൽ ജയിക്കാൻ ഏറ്റവും കൂടുതൽ അർഹർ ആയിട്ടുള്ളത് കൊൽക്കത്ത തന്നെയാണ്.

കാരണം പോയിന്റ് ടേബിളിൽ ഏറ്റവും പിന്നിൽ നിന്ന ശേഷം ആയിരുന്നു അവരുടെ ഫൈനൽ വരെയുള്ള കുതിപ്പ്. ഈ തിരിച്ചു വരവ് അവിശ്വസനീയം ആയിരുന്നു. മത്സരത്തിൽ ചെന്നൈ 192 റൺസ് നേടിയപ്പോൾ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റൺസ് നേടാൻ മാത്രമേ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളു..

You might also like