മലയാളികൾക്ക് അഭിമാനമായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. ബംഗ്ളാദേശിന് എതിരെയുള്ള 20 – 20 പരമ്പരയിൽ ആണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണെങ്കിലും സ്പെഷ്യലിസ്റ് ബാറ്റ്സ്മാൻ ആയി ആണ് സഞ്ജുവിനെ എടുത്തിരിക്കുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി ഋഷിദ് പന്ത് ആണ് ടീമിൽ ഉള്ളത്. എന്നാൽ മഹേന്ദ്ര സിങ് ധോണിയെ ടീമിലേക്ക് പരിഗണിച്ചില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ നടത്തിയ ഗംഭീര പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്.
ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ടീമിൽ പരിഗണിക്കമെന്ന ആവശ്യം ശക്തമായിരുന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തിയതു കൊണ്ട് തന്നെ മൂന്നാം നമ്പറിൽ സഞ്ജു കളിച്ചേക്കും.
അതേ സമയം ലോകേഷ് രാഹുൽ കൂടി ടീമിലെത്തിയത് മറ്റൊരു വെല്ലുവിളിയാവാനും സാധ്യതയുണ്ട്. നവംബർ 20 നു ഡൽഹിയിൽ ആണ് ആദ്യ മത്സരം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…